• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ട: എലിമിനേഷനില്‍ പുറത്തായത് ഭാഗ്യമുള്ള ലക്ഷ്മിയോ ജയമുള്ള ലക്ഷ്മിയോ

ബിഗ് ബോസ് മലയാളം സീസൺ 3 കൂടുതൽ ആകാംക്ഷ നിറഞ്ഞ എപ്പിസോഡുകളിലേക്ക് കടക്കുകയാണ്. വൈൽ കാർഡ് എൻട്രിവഴി രണ്ട് പേർ കൂടി ഷോയിലേക്ക് എത്തിയപ്പോൾ, എലിമിനേഷനിലൂടെ പുറത്ത് പോയത് ഒരാൾ മാത്രം.

ഏറെ സസ്പെൻസുകൾക്കൊടുവിൽ ആയിരുന്നു എലിമിനേറ്റ് ആകുന്ന ആളെ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതം എന്ന് പറയാൻ ആകുന്നതായിരുന്നില്ല ആ തീരുമാനം. എന്നാൽ, ബിഗ് ബോസ് ഹൌസിലെ പലരേയും അത് ഏറെ വേദനിപ്പിച്ചിട്ടുണ്ട്.

രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍

ആദ്യത്തെ എലിമിനേഷന്‍

ആദ്യത്തെ എലിമിനേഷന്‍

ആദ്യത്തെ എലിമിനേഷനില്‍ ആര് പുറത്താകും എന്നതായിരുന്നു പ്രധാന ചര്‍ച്ച. പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ആകാംഷയോടെ കാത്തിരുന്ന ആ തീരുമാനമാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവച്ചത്. തീരുമാനം പ്രഖ്യാപിക്കാൻ ഒരു ദിവസം വൈകിപ്പിക്കുകയും ചെയ്തു.

എട്ട് പേര്‍ കുടുങ്ങി

എട്ട് പേര്‍ കുടുങ്ങി

എട്ട് പേരായിരുന്നു ഇത്തവണ എലിമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഭാഗ്യലക്ഷ്മി, ലക്ഷ്മി ജയന്‍, കിടിലന്‍ ഫിറോസ്, സായ് വിഷ്ണു, ഋതുമന്ത്ര, സന്ധ്യ മനോജ്, ഡിംപല്‍ ഭാൽ , അഡോണി എന്നിവരായിരുന്നു അവർ. ഇതിൽ നിന്ന് എത്ര പേർ പുറത്ത് പോകും എന്നതിലും മോഹൻലാൽ ഒരു സസ്പെൻസ് സൂക്ഷിച്ചിരുന്നു.

എലിമിനേഷന് മുന്‍പ്

എലിമിനേഷന് മുന്‍പ്

എലിമിനേഷന് മുന്‍പ് എട്ട് പേര്‍ക്കുമായി ഒരു ചെറിയ ടാസ്‌ക്കും മോഹന്‍ലാല്‍ നല്‍കുകയുണ്ടായി. ബാക്കി എട്ട് പേരുടെ ആരുടെയെങ്കിലും ഫോട്ടോയില്‍ ഇഷ്ടമുള്ള ചിത്രപ്പണികള്‍ ചെയ്യാനും അതിന്റെ കാരണം വിശദീകരിക്കാനുമായിരുന്നു ടാസ്‌ക്ക്.

ഋതുമന്ത്ര മാത്രം

ഋതുമന്ത്ര മാത്രം

എല്ലാവരും അവരവര്‍ക്കിഷ്ടപ്പെട്ട മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പോസിറ്റീവായ ചിത്രപ്പണികള്‍ ആണ് ചെയ്തത്. എന്നാൽ ഋതുമന്ത്രമാത്രം ഇതിൽ വ്യത്യസ്തയായി. സജ്‌നയേയും ഫിറോസിനേയെും തിരഞ്ഞെടുത്ത് അവര്‍ ഫെയ്ക്കായ ഒരു മുഖം മൂടി ധരിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.

ആദ്യം സായിയും സന്ധ്യയും

ആദ്യം സായിയും സന്ധ്യയും

എലിമിനേഷന്‍ പ്രഖ്യാപനത്തിനായി ആദ്യം വിളിച്ചത് സായിയേയും സന്ധ്യയേയുമായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പോകാന്‍ സമയമായില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. സായിയുടെ ജന്മദിനം ആണെന്ന് പറഞ്ഞായിരുന്നു ശനിയാഴ്ച എലിമിനേഷൻ പ്രഖ്യാപിക്കാതിരുന്നത്.

പൂച്ചപ്രേമി ഡിംപല്‍

പൂച്ചപ്രേമി ഡിംപല്‍

താനൊരു പൂച്ചപ്രേമിയാണെന്ന് പറഞ്ഞ ഡിംപലിനോട് ബിഗ് ഹോസ് ഹൗസില്‍ എല്ലാവരും സ്‌നോഹത്തോടെ കഴിയുമ്പോള്‍ പൂച്ച വരുമെന്നും അതിനായി ഡിംപലിന് ഇനിയും അവസരം ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിനെത്തുടര്‍ന്ന് എലിമിനേഷന്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷം ഡിംപലിന്റെ മുഖത്ത് വിടര്‍ന്നു.

രണ്ട് ലക്ഷ്മിമാര്‍

രണ്ട് ലക്ഷ്മിമാര്‍

ഒടുവില്‍ ബാക്കിയായത് ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ്. ഒരാള്‍ക്ക് ഭാഗ്യവും മറ്റേയാള്‍ക്ക് ജയവുമുണ്ടെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ടെന്നും പറഞ്ഞു. താനാവും പുറത്താകുകയെന്ന് അഭിപ്രായപ്പെട്ട ഭാഗ്യലക്ഷ്മിയെ ഞെട്ടിച്ചുകൊണ്ട് ലക്ഷ്മി ജയനാണ് പുറത്തായത്.

cmsvideo
  ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | Oneindia Malayalam
  കരഞ്ഞുകൊണ്ട് ലക്ഷ്മി

  കരഞ്ഞുകൊണ്ട് ലക്ഷ്മി

  തുടര്‍ന്ന് എല്ലാവരോടും സ്‌നേഹത്തില്‍ പിരിയാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ലക്ഷ്മി കരഞ്ഞുകൊണ്ടാണ് ബിഗ് ഹോസ് ഹൗസിനോട് യാത്ര പറഞ്ഞത്. എല്ലാവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ലക്ഷ്മി എടുത്തു. താനാവും പുറത്താകുകയെന്ന് തന്റെ മനസ്സ് പറയുന്നുണ്ടായിരുന്നെന്ന് മോഹന്‍ലാലിനോട് ലക്ഷ്മി പറഞ്ഞു. ഇനി അടുത്ത ഊഴം ആരുടേതാവുമെന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.

  കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ

  English summary
  Bigg Boss Malayalam Season 3: Lakshmi Jayan eliminated from the show- the first elimination of the season.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X