കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ത്യ അത്താഴ സ്മരണയില്‍ പെസഹ

  • By Soorya Chandran
Google Oneindia Malayalam News

തിരുവന്തപുരം:യേശു ദേവന്റെ അവസാനത്തെ അത്താഴത്തിന്റെ സ്മരണയിലാണ് ലോകം ഇപ്പോള്‍. ദൈവപുത്രന്റെ ഒടുവിലത്തെ അത്താഴത്തെ സ്മരിച്ചുകൊണ്ട് ക്രിസതു മതവിശ്വസികള്‍ ഏപ്രില്‍ 17 ന് പെസഹാ വ്യാഴം ആചരിക്കുന്നു.

ക്രിസ്തീയ ദേവാലയങ്ങളില്‍ പെസഹയുടെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കുകയാണ്. കാല്‍ കഴുകലാണ് ഇതില്‍ പ്രധാനം. സഭാ തലവന്‍മാരാണ് ഇത്തരം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.യേശുദേവന്‍ തന്റെ ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിനെ അനുസ്മരിച്ചുകൊണ്ടാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.

Christians celebrates Holy Thursday

തന്റെ പ്രിയ ശിഷ്യന്‍മാര്‍ക്കൊപ്പം യേശു ദേവന്‍ കഴിച്ച അവസാനത്തെ അത്താഴം. അതിന്റെ സ്മരണയാണ് പെസഹാ വ്യാഴത്തില്‍ പുതുക്കുന്നത്. പെസഹക്ക് തൊട്ടു മുമ്പ് നല്ല ബുധന്‍, തൊട്ട് ശേഷം ദു:ഖ വെള്ളി.

അതിന് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. യേശുദേവന്റെ കുരിശേറ്റവും ഉയിര്‍ത്തെഴുന്നേല്‍പും എല്ലാം ഈ ദിവസങ്ങളിലൂടെ ക്രിസത്യന്‍ സമൂഹം സ്മരിക്കുകയാണ്. അവസാനത്തെ അത്താഴത്തിന് ശേഷം ദു:ഖ വെള്ളി ദിനത്തിലാണ് യേശു ഒറ്റുകൊടുക്കപ്പെട്ട് കുരിശില്‍ തറക്കപ്പെടുന്നത്. മൂന്നാം ദിവസം അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമാണ് ഈസ്റ്റര്‍.

English summary
Christians celebrates Holy Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X