കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയെത്തും, നിശാഗന്ധി കാവ്യസന്ധ്യയാകും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിശാഗന്ധി ഫെസ്റ്റിവലിന് നിറപ്പകിട്ടേകാന്‍ സിനിമ താരം കാവ്യ മാധവനും എത്തുന്നു. റിപ്പബ്ലിക് ദിന സന്ധ്യയില്‍ കനകക്കുന്നിലെ തുറന്ന വേദിയില്‍ ഭരത നാട്യവുമായാണ് കാവ്യ മാധവന്‍ എത്തുന്നത്. വൈകീട്ട് ആറരക്കാണ് കാവ്യയുടെ നൃത്തം വേദിയിലെത്തുക.

സിനിമ താരം നവ്യ നായരുടെ ഭരതനാട്യത്തോടെയാണ് ഇത്തവണത്തെ നിശാഗന്ധി ഫെസ്റ്റിവല്‍ തുടങ്ങിയത്. കഥകളിയും കഥകും, ശാസ്ത്രീയ സംഗീതവും ഗസലും നൃത്തനൃത്യങ്ങളും ആയി സമ്പന്നമായിരുന്നു ഇത്തവണത്തെ ആഘോഷം.

കലാപ്രകടനങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ അല്‍പം മാറി കേരളത്തിന്റെ രുചിക്കൂട്ടുകളുമായി കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റിലും ഉണ്ട്. കരകൗശല വസ്തുക്കളുമായി സര്‍ഗാലയയും ഉണ്ട്. രണ്ടും വൈകീട്ട് നാല് മണിയോടെ പ്രവര്‍ത്തനം തുടങ്ങും.

ഇത്തവണ നിശാഗന്ധി ഫെസ്റ്റിവലിന്റെ വെബ് കാസ്റ്റിങും ഉണ്ട്. കാവ്യ മാധവന്റെ നൃത്തം ലൈവ് ആയി കാണമെങ്കില്‍ ജനുവരി 26 ന് കേരള ടൂറിസത്തിന്റെ സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

നിശാഗന്ധിയില്‍ കാവ്യ മാധവന്‍

നിശാഗന്ധിയില്‍ കാവ്യ മാധവന്‍

ജനുവരി 26 ന് നിശാഗന്ധി ഫെസ്റ്റിവലില്‍ കാവ്യ മാധവന്റെ ഭരത നാട്യം ഉണ്ടായിരിക്കും. വൈകീട്ട് 6.30 നിശാഗന്ധി ഓപ്പര്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

നവ്യയില്‍ തുടങ്ങി കാവ്യയില്‍ അവസാനം

നവ്യയില്‍ തുടങ്ങി കാവ്യയില്‍ അവസാനം

നവ്യ നായരുടെ ഭരത നാട്യത്തോടെയായിരുന്നു ഇത്തവണത്തെ നിശാഗന്ധി ഫെസ്റ്റിവല്‍ തുടങ്ങിയത്. കാവ്യ മാധവന്റെ നൃത്തമാണ് അവസാന ദിവസത്തെ പ്രധാന പരിപാടി.

മണിപ്പൂരി നൃത്തം

മണിപ്പൂരി നൃത്തം

നിശാഗന്ധി ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ മണിപ്പൂരി നൃത്തം.

പൗശാലി ചാറ്റര്‍ജി

പൗശാലി ചാറ്റര്‍ജി

പൗശാലി ചാറ്റര്‍ജിയും സംഘമാണ് മണിപ്പൂരി നൃത്തം വേദിയിലെത്തിച്ചത്.

കഥകളി

കഥകളി


നിശാഗന്ധി ഫെസ്റ്റിവലില്‍ അരങ്ങേറിയ കഥകളിയില്‍ നിന്ന്

കുടംബശ്രീ ഭക്ഷ്യമേള

കുടംബശ്രീ ഭക്ഷ്യമേള

നിശാഗന്ധി ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കുടുംബശ്രീ ഭക്ഷ്യമേളയില്‍ നിന്ന്.

English summary
Kavya Madhavan will perform Bharatha Natyam in Nishagandhi Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X