കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേച്ചി സംഘിയാണോ? എനിക്ക് ആകെയുള്ള ബിജെപി 'ബന്ധം' ഇതാണ്... മല്ലിക സുകുമാരന്‍ പറയുന്നു

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയുടെ അഭിമാനമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഈ സഹോദരങ്ങളുടെ ശക്തി അവരുടെ അമ്മ മല്ലിക സുകുമരനാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്ന മല്ലിക സുകുമാരന്റെ സമീപനം ഇഷ്ടപ്പെടാത്ത മലയാളികളില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവവും അവര്‍ക്കില്ല. നമ്മുടെ നാട്ടില്‍ സമീപകാലത്തായി വന്ന രാഷ്ട്രീയ മാറ്റങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായം തുറന്നുപറയുകയാണ് മല്ലിക സുകുമാരന്‍.

അമ്പലത്തില്‍ പോയാല്‍, കുറി തൊട്ടാല്‍ സംഘിയാണോ എന്ന് ചോദിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്ന് മല്ലിക പറയുന്നു. സുകുമാരന്‍ കമ്യൂണിസ്റ്റ് ആശയങ്ങളോട് യോജിച്ചിരുന്ന വ്യക്തിയാണെന്നും എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായും സൗഹൃദം നിലനിര്‍ത്തിയിരുന്നുവെന്നും മല്ലിക സുകുമാരന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ വിശദീകരിക്കുന്നു....

ബിജെപി ക്യാമ്പിലേക്ക് ജെഡിഎസ് വീണ്ടും; മോദിയെ കണ്ട് ദേവഗൗഡ... 25 സീറ്റില്‍ തിരഞ്ഞെടുപ്പ്ബിജെപി ക്യാമ്പിലേക്ക് ജെഡിഎസ് വീണ്ടും; മോദിയെ കണ്ട് ദേവഗൗഡ... 25 സീറ്റില്‍ തിരഞ്ഞെടുപ്പ്

1

സുകുമാരന്‍ പക്ക ഇടതുപക്ഷ ചിന്താഗതിക്കാരാനിയുരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എംഎ ബേബിയുമായും മറ്റും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാര്‍ട്ടിയിലെ നല്ല നേതാക്കളാര്, കാര്യം കാണാന്‍ വേണ്ടി ശ്രമിക്കുന്നവരാര് എന്നെല്ലാം വ്യക്തമായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

2

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാത്രമല്ല, കോണ്‍ഗ്രസിലും ബിജെപിയിലുമെല്ലാം ഇത്തരക്കാരുണ്ട്. നാടിന് വല്ലതും ചെയ്യണമെന്ന് ആഗ്രഹമുള്ളവരും ഒന്നും നടന്നില്ലെങ്കില്‍ ഞാന്‍ നന്നായാല്‍ മതിയെന്ന് വിശ്വസിക്കുന്ന നേതാക്കളുമുണ്ട്. അടുപ്പമുള്ള ഒരു ബിജെപി നേതാവ് മാരാര്‍ ആയിരുന്നു. അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്. സുകുമാരനുമായി സൗഹൃദമുണ്ടായിരുന്നു. നല്ല മനുഷ്യനാണെന്ന് സുകുമാരന്‍ പറയുകയും ചെയ്തിട്ടുണ്ടെന്നും മല്ലിക ഓര്‍ക്കുന്നു.

3

മാരാര്‍ വിളിച്ചതു പ്രകാരം ചില പരിപാടികളില്‍ സുകുമാരന്‍ പോയിട്ടുണ്ട്. അതിലെന്താ വിഷയമെന്നും മല്ലിക ചോദിക്കുന്നു. പൂജപ്പുരയിലെ ക്ഷേത്രത്തിന് അടുത്തു ശാഖ പോലുള്ള പരിപാടിയുണ്ട്. എന്റെ രണ്ടു മക്കളും അവിടെ പോകുമായിരുന്നു. രാവിലെ സൂര്യനമസ്‌കാരവും വ്യായാമവുമെല്ലാം ചെയ്യും. കുറച്ചുനാള്‍ മാത്രം. പിന്നീട് സൈനിക സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെ എല്ലാ വ്യായാമ സൗകര്യങ്ങളുമുണ്ടല്ലോ എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

യുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷംയുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷം

4

ഇതൊന്നും രാഷ്ട്രീയപരമായ ചിന്തയുടെ ഭാഗമയിരുന്നില്ല. സുകുമാരന്‍ എക്കാലത്തും ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നിട്ടുള്ള വ്യക്തിയാണ്. അവസാനമായപ്പോള്‍ പുതിയ ചിലരൊക്കെ വന്ന സമയം ഈ പാര്‍ട്ടിക്ക് ചീത്തപ്പേര് വരുത്തുമോ എന്നും കുറച്ചുകൂടി നിയന്ത്രണം ആവശ്യമാണെന്നും സുകുമാരന്‍ പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറയുന്നു.

5

മാരാര്‍ക്ക് പുറമെ ഒ രാജഗോപാലുമായി ചില സൗഹൃദങ്ങളുണ്ടായിരുന്നു. അല്ലാതെ വലിയ അടുത്ത ബന്ധങ്ങള്‍ ആരുമായുമില്ലെന്ന് മല്ലിക സുകുമാരന്‍ വിശദീകരിച്ചു. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ അടുപ്പിച്ച് പോയാല്‍ ചോദിക്കും ചേച്ചി സംഘിയാണോ എന്ന്. ബിജെപിയാണോ എന്ന്. ഇതൊക്കെ എന്നാ വന്നതെന്ന് മല്ലിക മറിച്ചു ചോദിക്കുന്നു. ഞാന്‍ വളരെ ചെറുപ്പം മുതലേ അമ്പലത്തില്‍ പോയിരുന്നുവെന്നും മല്ലിക പറഞ്ഞു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

ഹരിപ്പാട്ടെ ക്ഷേത്രങ്ങള്‍ക്ക് അടുത്താണ് എന്റെ വീട്. ഞായറാഴ്ചകളില്‍ അമ്പലങ്ങളില്‍ പോകുമ്പോള്‍ അമ്മ ഞങ്ങളെയും കൊണ്ടാണ് പോയിരുന്നത്. സ്‌കൂള്‍ അവധി കാലത്ത് ഉല്‍സവത്തിനും പോയിട്ടുണ്ട്. ഹരിപ്പാട്ടെ ഉല്‍സവം വലിയ കേളികേട്ട ആഘോഷമാണ്. ദേവസ്വവും അമ്പലവുമായെല്ലാം വളരെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് അപ്പൂപ്പന്‍ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

7

അക്കാലത്തൊന്നും സംഘിയുമില്ല, ബിജെപിയുമില്ല. ഇപ്പോള്‍ കുറിയിട്ടാല്‍ വരെ ചോദിക്കും സംഘിയാണോ എന്ന്. എന്നുവച്ച് ബിജെപി മോശമാണെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ പാര്‍ട്ടികള്‍ക്കും നന്മയും തിന്മയുമുണ്ട്. ബിജെപി പുതിയ പാര്‍ട്ടിയായതുകൊണ്ടായിരിക്കും അവര്‍ക്കെതിരെ അറ്റാക്ക് എന്ന് കരുതുന്നു. വേറെ പുതിയ പാര്‍ട്ടി വന്നാല്‍ അവരോടാകുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

8

ഏത് പാര്‍ട്ടിയിലുള്ളവരായാലും നല്ല നേതാക്കളെ ബഹുമാനിക്കുമെന്നും രാഷ്ട്രീയത്തിലേക്കൊന്നും പോകാന്‍ സമയമില്ലെന്നും മല്ലിക പറഞ്ഞു. അടുത്തിടെ മല്ലിക സുകുമാരന്‍ മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി സംസാരിച്ചത് വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതും ശേഷം വീടിന് സമീപത്തെ കനാലുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍ന്നതും മല്ലിക പറഞ്ഞിരുന്നു. പിണറായി വിജയനെ കൂടാതെ ലീഡര്‍ കെ കരുണാകരനെ കുറിച്ചും മികച്ച അഭിപ്രായമാണ് മല്ലിക സുകുമാരന്‍ പങ്കുവച്ചത്.

Recommended Video

cmsvideo
Mallika Sukumaran Rescued By Fire Force After Her House Gets Flooded | FilmiBeat Malayalam

English summary
Mallika Sukumaran Opens Up Prithviraj And Indrajith Visited RSS Shakha During Childhood Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X