കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഞ്ച് 'മുരുകന് നിവേദ്യം നെസ്ലെ മഞ്ച്

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: അന്പലപ്പുഴ പല്‍പ്പായസം, ശബരിമലയിലെ അപ്പവും അരവണയും, തിരുപ്പതിയിലെ ലഡ്ഡു... ഹിന്ദു ക്ഷേത്രങ്ങളിലെ നിവേദ്യവും പ്രസാദവും ഒക്കെയായി പ്രശസ്തമായ പലതുമുണ്ട് ഇവിടെ. ബിയര്‍ നിവേദിക്കുന്ന ബുള്ളറ്റ് ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍ ചോക്ലേറ്റ് നിവേദിക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ട്.

അങ്ങനേയും ഒരു ക്ഷേത്രമുണ്ട്. ഒരു പാട് ദൂരെയൊന്നും അല്ല. നമ്മുടെ ആലപ്പുഴ ജില്ലയില്‍.

ആലപ്പുഴയിലെ ചെമ്മോത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലമുരുകന്റെ ഇഷ്ട ഭക്ഷണം മഞ്ച് ആണത്രെ. ഒരു മഞ്ച് വച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി ബാലമരുകന്‍ സംപ്രീതനാകും. എത്ര വലിയ വിഷമവും മാറ്റിത്തരുമത്രെ.

Munch

മഞ്ച് മിഠായിയുടെ അത്ര പഴക്കമില്ല എന്തായാലും ആലപ്പുഴയിലെ ഈ മഞ്ച് മുരുകന് . പഴയ അമ്പലം പുതുക്കിപ്പണിതിട്ട് ഏഴ് വര്‍ഷത്തോളം മാത്രമേ ആകുന്നുള്ളൂ. അതിനും ശേഷമാണ് ബാലമുരുകന്‍ മഞ്ച് മുരുകന്‍ ആയി മാറിയത്.

അന്യ മതത്തില്‍ പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി. തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്‍കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നാണ് കഥ.

ഇതോടെ ബാലമുരുകന്റെ മഞ്ച് പ്രിയം നാട്ടില്‍ പാട്ടായി. പിന്നെ കുട്ടികളും മുതിര്‍ന്നവരും എല്ലാം മുരുകന് നേദിക്കാന്‍ മഞ്ചുമായി ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. പലരുടേയും പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ ക്ഷേത്രത്തില്‍ തിരക്കും കൂടി.

മഞ്ച് മുരുകനെ കുറിച്ചുളള വാർത്ത കാണാം

English summary
Nestle Munch is the offering for Chemmoth Subhrahmany temple Balamurukan's deity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X