കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശാഗന്ധി ഫെസ്റ്റിവലിന് തുടക്കം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:കലയുടെ വര്‍ണം വിതറുന്ന നാളുകള്‍ ആണ് ഇനി തലസ്ഥാന നഗരത്തിന്. പാലക്കാട് കൗമാരകലകളുടെ ഉത്സവം തുടങ്ങിയപ്പോള്‍ തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിവലിനും തിരി തെളിഞ്ഞു.

കനകക്കുന്ന് കൊട്ടാരം വളപ്പിലെ നിശാഗന്ധി ഓപ്പര്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഇനിയുള്ള ആറ് ദിനങ്ങള്‍ നൃത്തവും സംഗീതവും പൂത്തുലയും. പ്രമുഖ കലാപ്രതിഭകള്‍ തിരുവനന്തപുരത്തെത്തും.

ജനുവരി 20 തിങ്കളാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിശാഗന്ധി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ലളിത് ജെ റാവുവിന് ഇത്തവണത്തെ നിശാഗന്ധി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം നവ്യ നായരുടെ ഭരതനാട്യവും ആദ്യ ദിനത്തില്‍ അരങ്ങേറി.

നിശാഗന്ധി പുരസ്‌കാരം

നിശാഗന്ധി പുരസ്‌കാരം


ഇത്തവണത്തെ നിശാഗന്ധി പുരസ്‌കാരം ഹിന്ദുസ്ഥാനി സംഗീതജ്ഞ ലളിത് ജെ റാവുവിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കുന്നു. ഒന്നര ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

ഭദ്രദീപം കൊളുത്തി ഉദ്ഘാടനം

ഭദ്രദീപം കൊളുത്തി ഉദ്ഘാടനം

നിശാഗന്ധി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

നവ്യ രസങ്ങള്‍

നവ്യ രസങ്ങള്‍

സിനിമ താരവും നര്‍ത്തകിയും ആയ നവ്യ നായര്‍ നിശാഗന്ധി വേദിയില്‍ അരങ്ങേറി.

കലാസന്ധ്യകള്‍ ഇനിയും

കലാസന്ധ്യകള്‍ ഇനിയും

ജനുവരി 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓപ്പണ്‍ എ.ര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ തുടരും

മേക്ക് അപ്

മേക്ക് അപ്


കലാപരിപാടിക്ക് മുമ്പ് ചമയങ്ങളണിയുന്ന കലാകാരി

കഥകളി

കഥകളി


നിശാഗന്ധി ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തില്‍ നടന്ന കഥകളി

English summary
Nishagandhi Festival starts at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X