കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി, ലക്ഷ്യം പബ്ലിസിറ്റി സ്റ്റണ്ടോ മലയാളി ഹൗസോ?

  • By Desk
Google Oneindia Malayalam News

ഹിന്ദുത്വ നേതാവായ സാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്‍കി. മുസ്ലിങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി എന്ന സാധ്വി പ്രാചിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. കോണ്‍ഗ്രസ് മുക്ത ഭാരതം സാധ്യമായി. അടുത്ത ലക്ഷ്യം മുസ്ലിം മുക്ത ഇന്ത്യയാണ്. തങ്ങള്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സാധ്വി പ്രാചി കഴിഞ്ഞ ദിവസം പറഞ്ഞത്.

<strong>മുസ്ലിം മുക്ത് ഭാരതത്തിനായി വിഎച്ച്പി പണി തുടങ്ങിയോ? പ്രാചി പറയുന്നെതന്ത്...</strong>മുസ്ലിം മുക്ത് ഭാരതത്തിനായി വിഎച്ച്പി പണി തുടങ്ങിയോ? പ്രാചി പറയുന്നെതന്ത്...

നമുക്ക് വേണ്ടത് മുസ്ലീം ഫ്രീ ആയ ഇന്ത്യ അല്ല, മുസ്ലിങ്ങള്‍ക്ക് ഫ്രീ ആയി നടക്കാന്‍ പറ്റുന്ന ഇന്ത്യയാണ് എന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ സാധ്വി പ്രാചിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ കാര്യം ഫേസ്ബുക്കില്‍ അവതരിപ്പിച്ചത്. എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍. ചിലര്‍ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വിളിക്കുമ്പോള്‍ മലയാളി ഹൗസ് രണ്ടാം സീസണ്‍് തുടങ്ങാറായോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.

രാഹുല്‍ ഈശ്വറിന് പറയാനുള്ളതും അതിനുള്ള മറുപടികളും ഇങ്ങനെ പോകുന്നു...

പ്രാചിക്കെതിരെ പോലീസ് കേസ്

പ്രാചിക്കെതിരെ പോലീസ് കേസ്

സാധ്വി പ്രാചിക്കെതിരെ പോലീസ് കേസ് കൊടുത്തു. പോലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തി പരാതി കൊടുത്തു. സൈബര്‍ സെല്‍ പൊലിസ് ഇന്‍ ചാര്‍ജിനെ കണ്ട് സംസാരിച്ചു. കോടതിയിലേക്ക് മൂവ് ചെയ്യുന്നു - എന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

എന്തിനാണ് കേസ്

എന്തിനാണ് കേസ്

ഞാന്‍ ഒരു ഹിന്ദു ആണ്. ഇന്ത്യന്‍ ആണ്. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും, ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരി സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്പര്യം, അവരുടെ വിശ്വാസം എന്നിവയെല്ലാം എന്റെ താല്പര്യവും ഉത്തരവാദിത്വം കൂടിയാണ് - രാഹുല്‍ ഈശ്വര്‍ നയം വ്യക്തമാക്കുന്നു.

എന്തുകൊണ്ട് മുസ്ലിങ്ങള്‍

എന്തുകൊണ്ട് മുസ്ലിങ്ങള്‍

ഭാരതത്തിനു മുസ്ലിം ജനത നല്‍കിയ സംഭാവനകള്‍ വലുതാണ്. ജയ് ഹിന്ദ് എന്ന പ്രയോഗം തന്ന മേജര്‍ ആബിദ് ഹസന്‍ സഫ്രാനി മുതല്‍ ഭാരത് രത്‌ന മൌലാന അബ്ദുള്‍ കലാം ആസാദ്, അബ്ദുള്‍ കലാം, റസൂല്‍ പൂക്കുട്ടി, ശ്രീ കൃഷ്ണ ഭാവമുള്ള നമ്മുടെ പ്രേം നസീര്‍, കേരളത്തിന്റെ അഭിമാനം മമ്മൂട്ടി, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് തുടങ്ങി കോടികണക്കിന് നമ്മുടെ മുസ്ലിം സഹോദരന്മാരെ രാഹുല്‍ ഈശ്വര്‍ പോസ്റ്റില്‍ ഓര്‍ക്കുന്നു.

ഇവരെ നമുക്ക് വേണോ

ഇവരെ നമുക്ക് വേണോ

ഒവൈസി, ജെ എന്‍ യുവിലെ ഒമര്‍ ഖാലിദ്, സാധ്വി പ്രാചി, തീവ്ര മതപരിവര്‍ത്തന വാദം, മാവോയിസം തുടങ്ങിയ തീവ്രരീതികള്‍ നമുക്ക് വേണോ? നമ്മള്‍ ഇന്ത്യക്കാര്‍ ഏതു ആശയ ലോകം ആയാലും മോഡറേറ്റ് അല്ലേ.

മുസ്ലിം ഫ്രീ ഇന്ത്യയല്ല

മുസ്ലിം ഫ്രീ ഇന്ത്യയല്ല

നമുക്ക് വേണ്ടത് മുസ്ലിം ഫ്രീ ആയ ഇന്തയല്ല. മറിച്ച് മുസ്ലിങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ്. കഴിഞ്ഞില്ല, രാഹുല്‍ ഈശ്വറിന്റെ മനസിലുള്ള ഇന്ത്യ ഇങ്ങനെ പോകുന്നു...

ഇന്ത്യയെന്നാല്‍....

ഇന്ത്യയെന്നാല്‍....

ദാരിദ്ര്യം ഇല്ലാത്ത ഇന്ത്യ, തൊഴിലില്ലായ്മ ഇല്ലാത്ത ഇന്ത്യ, മലിനീകരണം ഇല്ലാത്ത ഇന്ത്യ, അഴിമതി മുക്തമായ, കലാപങ്ങള്‍ ഇല്ലാത്ത ഇന്ത്യ - ഇതാണ് രാഹുല്‍ ഈശ്വറിന്റെ സ്വപ്‌നം.

രാഹുലിന്റെ വിഷയം

രാഹുലിന്റെ വിഷയം

സാധ്വി പ്രാചിയെ പോലെ ഉള്ളവരെ അതി വിദഗ്ദ്ധമായി കപട മതേതര മീഡിയയിലെ ചിലര്‍ മുസ്ലിം വോട്ടുകള്‍ ഒരുമിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് രാഹുല്‍ ഈശ്വറിന്റെ ശരിക്കുള്ള പ്രശ്‌നം. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ട അട്ടിമറിക്കാനും അതില്‍നിന്ന് ശ്രദ്ധതിരിക്കാനും സാധ്വി പ്രാചിക്ക് പരമാവധി പ്രാധാന്യം കൊടുക്കുകയാണത്രെ ആളുകള്‍ ചെയ്യുന്നത്.

സോഷ്യല്‍ മീഡിയ അമ്പരന്നു

സോഷ്യല്‍ മീഡിയ അമ്പരന്നു

തീവ്രഹിന്ദുത്വം പറഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന്റെ ഭാവമാറ്റത്തില്‍ സോഷ്യല്‍ മീഡിയ അമ്പരന്നു എന്നതാണ് സത്യം. പ്രാചിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് നാനൂറോളം പേര്‍ ലൈക്ക് ചെയ്യുകയും അമ്പതിലേറെപ്പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി

എന്തിനാണ് ഒമര്‍ ഖാലിദ്

എന്തിനാണ് ഒമര്‍ ഖാലിദ്

സാധ്വി പ്രാചിയുടെയും ഒവൈസിയുടെയും മറ്റും കൂട്ടത്തില്‍ എന്തിവാണ് ഒമര്‍ ഖാലിദിന്റെ പേര് എന്നാണ് ആളുകള്‍ക്ക് സംശയം. കാള വാല് പോക്കുമ്പോഴേ തന്നെ തോന്നി എന്തേലും ഉണ്ടാവും എന്ന്. ഉമര്‍ ഖാലിദ് എന്ന് മുതലാ മുസ്ലിം ആയത് അവന്‍ ഏതേലും മതക്കാര്‍ക്കെതിരെ എന്തേലും പറഞ്ഞോ - എന്നാണ് ഒരു ചോദ്യം.

പബ്ലിസിറ്റി സ്റ്റണ്ടാണോ

പബ്ലിസിറ്റി സ്റ്റണ്ടാണോ

രാഹുല്‍ ഈശ്വര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഏതറ്റം വരെയും പോകും എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഈ പരാതിയെക്കുറിച്ച് പറയുന്നത്.

മലയാളി ഹൗസാണോ കാരണം

മലയാളി ഹൗസാണോ കാരണം

മലയാളി ഹൗസ് രണ്ടാം ഭാഗം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഒരു സൈക്കോളജിക്കല്‍ മൂവല്ലേ രാഹുല്‍ ജി ഇത് എന്നാണ് ഒരാള്‍ കമന്റില്‍ ചോദിച്ചത്. തന്റെ കറുത്ത മനസ്സ് വെളുത്തതാണെന്ന് തെളിയിക്കാന്‍.. എന്തായാലും നല്ലത് തന്നെ എന്നാണ് ഇയാളുടെ അഭിപ്രായം

സുഖിപ്പിക്കല്‍ മാത്രമാണോ

സുഖിപ്പിക്കല്‍ മാത്രമാണോ

ഫലത്തില്‍ നിന്നും വൃക്ഷത്തെ തിരിച്ചരിയണമെന്നാ വിവരമുള്ളവര്‍ പറയുന്നെ. ഇതുവരെ പുറപ്പെടുവിച്ച ഫലം വച്ച് നോക്കിയാല്‍ അത്ര നല്ല വൃക്ഷം അല്ല. ഈ പരാതി കൊണ്ട് കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. വെറുതെ മതേതര ന്യൂനപക്ഷ സുഖിപ്പിക്കല്‍ അത്രേ ഉള്ളൂ ഈ കേസ് - ഒരു കമന്റ് ഇങ്ങനെ.

രാഹുലിനെതിരെയും കേസ് വേണം

രാഹുലിനെതിരെയും കേസ് വേണം

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും ഹിന്ദുക്കളാണ് എന്ന് പറഞ്ഞതിന് രാഹുല്‍ ഈശ്വറിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയം പറയുന്നവര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ രാഹുല്‍ ഈശ്വറിനെതിരെയും കേസെടുക്കാം

English summary
Rahul Easwar files FIR against Sadhvi Prachi for anti-Muslim remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X