• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസിനെപ്പറ്റി ഇനിയൊരു വാക്കുപോലും പറയരുത് എന്ന് വിചാരിച്ചതാണ്; പക്ഷെ വന്ന് മൂക്കിലിടിച്ചാല്‍...

  • By Desk

മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ പുറത്തായതിന് പിന്നാലെ ബിഗ്ബോസ് റിയാലിറ്റി ഷോക്കും ഏഷ്യാനെറ്റ് ചാനലിലും നേരെ വലിയ വലിയ തോതിലുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. രജിത് കുമാറിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. അവതാരകന്‍ മോഹന്‍ലാലിന് നേരേയും വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടാവുന്നത്. കൊറോണ ബോധവത്കരണവുമായി ബന്ധപ്പെ മോഹന്‍ലാല്‍ പങ്കുവെച്ച സന്ദേശത്തിന് കീഴില്‍ പോലും താരത്തെ രജിത് കുമാറിന്‍റെ ആരാധകര്‍ തെറിവിളിക്കുന്നു.

ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് മലയാളിയുടെ മലയാളിയുടെ സാമൂഹിക സാംസ്‌കാരിക നിലവാരത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്ന വിമര്‍ശനവുമായി പ്രശസ്ത ആര്‍ജെയായ സലിം രംഗത്ത് എത്തുന്നത്. ഈ ആഘാതത്തിന്‍റെ പരിണിത ഫലം അറിയാന്‍ കിടക്കുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാവരും കറപ്റ്റഡാണ്‌. അതിന്റെ അളവിൽ മാത്രമാണ് വ്യത്യാസമുള്ളതെന്ന് ആര്‍ജെ സലീം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

പറയരുത് എന്ന് വിചാരിച്ചതാണ്

പറയരുത് എന്ന് വിചാരിച്ചതാണ്

ബിഗ് ബോസിനെപ്പറ്റി ഇനിയൊരു വാക്കുപോലും പറയരുത് എന്ന് വിചാരിച്ചതാണ്. ഒരാൾ കൂടി അധികമായി ആ പരിപാടി കാണാൻ നമ്മളായിട്ടൊരു കാരണമാകരുത് എന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എത്ര കണ്ടില്ലെന്ന് നടിച്ചാലും റിയാലിറ്റി വന്നു മൂക്കിലിടിച്ചാൽ പിന്നെ അതിനെ നിഷേധിച്ചിട്ട് കാര്യമില്ലല്ലോ. ബിഗ് ബോസ് ശരിക്കും മലയാളിയുടെ സാമൂഹിക സാംസ്കാരിക നിലവാരത്തിന് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്.

ചൂഷണം ചെയ്യാൻ

ചൂഷണം ചെയ്യാൻ

അതിന്റെ ആഫ്റ്റർ എഫെക്ട്സ് അറിയാൻ കിടക്കുന്നതേയുള്ളൂ. ബിഗ് ബോസ്സ് ആദ്യമായും അവസാനമായും മനുഷ്യന്റെ വൈകാരിക ബലഹീനതകളെ ചൂഷണം ചെയ്യാൻ നിർമ്മിച്ച ഏറ്റവും അശ്ലീലമായ പരിപാടിയാണ്. ഒളിഞ്ഞു നോട്ടത്തിന്റെ സുഖത്തിനു വേണ്ടി മാത്രമല്ല മനുഷ്യർ അത് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. വണ്ടുകളെപ്പിടിച്ചു കണ്ണാടിക്കുപ്പിയിലിട്ടടച്ചു തട്ടി നോക്കുന്ന സേഡിസ്റ്റിക്‌ ഏർപ്പാടുമായി ഒരു വിദൂര സാമ്യമുണ്ട് ഇതിന്.

സോഷ്യൽ ഡാമേജ്

സോഷ്യൽ ഡാമേജ്

നമുക്കറിയാവുന്ന ആൾക്കാരുടെ തനിസ്വരൂപം എന്തായിരിക്കും എന്നറിയാനുള്ള ക്യൂരിയോസിറ്റി, ആളുകളുടെ പ്രൈവസിയിലേക്ക് അധികാരത്തോടെ എത്തി നോക്കാൻ കിട്ടുന്ന അവസരം, വളരെ ഫെയ്ക്കും ഫാബ്രിക്കേറ്റഡും ആയൊരു ലോകത്തു, എന്തെങ്കിലും റിയലായി കാണാനുള്ള ആഗ്രഹം അങ്ങനെ മനുഷ്യന്റെ അധമ വികാരങ്ങളെ മുഴുവൻ ഊറ്റിയെടുക്കുന്ന പരിപാടിയാണിത്. അത്തരക്കാർക്ക് മേൽക്കൈ നേടിക്കൊടുത്തതാണ് ബിഗ് ബോസ് ഉണ്ടാക്കിയ സോഷ്യൽ ഡാമേജ്.

കാശിനും പ്രശസ്തിക്കും വേണ്ടി

കാശിനും പ്രശസ്തിക്കും വേണ്ടി

ആ പരിപാടിയിലേക്ക് കാശിനും പ്രശസ്തിക്കും വേണ്ടി സ്വന്തം സമ്മതപ്രകാരം വന്നവരാണ് ഈ ഓരോരുത്തരും. അതുകൊണ്ടു തന്നെ ഒരൊറ്റ ആളോടും സിംപതിയുമില്ല ഒരു തേങ്ങയുമില്ല. പ്രായം കൊണ്ടും ഇതുവരെ നിന്ന രീതികൊണ്ടും കുറച്ചെങ്കിലും ഡിസ്‌കൗണ്ട് കൊടുക്കാൻ തോന്നുന്നത് ഫുക്രുവിനാണ്. പക്ഷെ അതിന്റെപോലും ആവശ്യമില്ലെന്ന് രണ്ടാം ചിന്തയിൽ തോന്നും.

എല്ലാവരും കറപ്റ്റഡാണ്‌

എല്ലാവരും കറപ്റ്റഡാണ്‌

എല്ലാവരും കറപ്റ്റഡാണ്‌. അതിന്റെ അളവിൽ മാത്രമാണ് വ്യത്യാസം. അതിൽ നിന്ന് ഈ രജിത്തിനെ വകഞ്ഞുമാറ്റി വിമർശിക്കേണ്ടി വരുന്നത് അയാൾ പരിപാടിയെക്കാളും വളർന്നതുകൊണ്ടും, അയാൾക്ക് പരിപാടിക്ക് മുൻപൊരു ചരിത്രം ഉള്ളതുകൊണ്ടും അത് ഒരു ആധുനിക ജനതയ്ക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്തതായതുകൊണ്ടുമാണ്. ഇനി ഈ ആഭാസത്തിലെ കളി മികവ് ആണ് നോക്കുന്നതെങ്കിൽപ്പോലും അയാൾ ഒരു വെറും മോശം കളിക്കാരനാണ്. തൊലിഞ്ഞ സെന്റിയും ഉഡായിപ്പുമാണ് ആകെയുള്ള സ്ട്രാറ്റജി.

ഗ്രൂപ്പിൽ റിബൽ കളി

ഗ്രൂപ്പിൽ റിബൽ കളി

അയാൾക്ക് ഫാൻ ഫോള്ളോയിങ് ഉണ്ടാവുന്നത് അയാൾ സ്വയം ഗ്രൂപ്പിൽ റിബൽ കളിക്കുകയും എന്നാൽ അതേ സമയം താനാണ് ഇരയെന്നു വരുത്തിത്തീർക്കുകയും ചെയ്തതുവഴിയാണ്. സ്വയം മാറി നിന്നിട്ട് തന്നെ ബാക്കിയുള്ളവർ അവഗണിച്ചു എന്നും ഒഴിവാക്കിയെന്നും അയാൾ തന്നെ ക്യാമറയുടെ മുൻപിൽ വന്നു സെന്റിയടിച്ചു ഈ ഊളകളേ പറഞ്ഞു പറ്റിച്ചു. നാച്ചുറലി സിമ്പതി വർക്ക്ഔട്ടായി. ഇരയാക്കപ്പെടുന്നവനോടുള്ള സ്വാഭാവിക ദയ.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

ഒരേ സമയം അയാളോട് ഐക്യപ്പെടുകയും അയാളെ ഒറ്റപ്പെടുത്തുന്നവരോട് ദേഷ്യവും. പിന്നെ അതിന്റെ കൂടെ അയാളുടെ സ്ത്രീ വിരുദ്ധത, അമ്മാവൻ സദാചാരം ഒക്കെ പുറത്തെ അത്തരക്കാർ ഐഡന്റിഫൈ ചെയ്തു. അങ്ങനെ ആ വിഭാഗം മുഴുവൻ അയാളുടെ കൂടെപ്പോയി. അതിൽ ആണും പെണ്ണുമുണ്ട്.

മോഹൻലാലിനെ വരെ

മോഹൻലാലിനെ വരെ

അവരിപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ആൾദൈവമായ മോഹൻലാലിനെ വരെ പൊങ്കാലയിടാൻ പാകത്തിൽ വളർന്നിരിക്കുന്നു. മോഹൻലാലിന് രണ്ടു വശത്തുനിന്നും തെറി കേൾക്കുന്നുണ്ട് എന്നതാണ് പൊയെറ്റിക് ജസ്റ്റിസ് എന്നൊക്കെ പറയുന്നത്. രേഷ്മയോട് ശരിയായി പെരുമാറിയില്ല എന്ന് രേഷ്മ വിഭാഗവും രജിത്തിനോട് നീതി കാണിച്ചില്ല എന്ന് അവരും പറയുന്നു.

അയാളുടേതായി ഒരു അജണ്ടയുമില്ല

അയാളുടേതായി ഒരു അജണ്ടയുമില്ല

മോഹൻലാലിന് അയാളുടേതായി ഒരു അജണ്ടയുമില്ലെന്നും ഏഷ്യാനെറ്റിന്റേയും ബിഗ് ബോസിന്റേയും വാടക ദേഹമാണ് അയാളെന്നും ഇരുകൂട്ടർക്കും തിരിഞ്ഞിട്ടില്ല. പക്ഷെ ഇത് കേൾക്കേണ്ട തെറി തന്നെയാണ്. ബിഗ് ബോസ് എന്ന ദുരന്തത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിക്കൊടുത്തത് മോഹൻലാലിൻറെ സ്റ്റാർഡമാണ്. അതിനുള്ള കൂലി വാങ്ങിക്കാതെ പറ്റില്ലല്ലോ. ഇമോഷണലി നമ്മളെയൊക്കെ എത്ര പെട്ടെന്ന് മണ്ടന്മാരാക്കാം എന്നതിന്റെ തെളിവാണ് ഈ വെളിവില്ലാത്ത കൂട്ടം.

രജിത് പുറത്തിറങ്ങിയിരിക്കുന്നു

രജിത് പുറത്തിറങ്ങിയിരിക്കുന്നു

ഇപ്പോൾ രജിത് പുറത്തിറങ്ങിയിരിക്കുന്നു, അയാളുടെ എല്ലാ ഒറ്റപ്പെടൽ നാടകങ്ങളുടെയും ശരിയായ അന്ത്യമെന്ന നിലയിൽ. അയാൾ അൾട്ടിമേറ്റ് വിക്ടിം കാർഡും പിടിച്ചാണ് ഇപ്പൊ നിൽക്കുന്നത്. ഒരുപക്ഷെ അയാൾ വിജയി ആകുന്നതിലും അപകടകരമായ അവസ്ഥ. അയാൾ വിജയി ആകുന്നതിലും കൂടുതൽ മൈലേജ് ഇത് രജിത്തിന്‌ കൊടുക്കും.

വിഭ്രാന്തി

വിഭ്രാന്തി

പ്രവോക് ചെയ്യപ്പെട്ട വിഭ്രാന്തി പിടിച്ച ഒരുകൂട്ടത്തിനെ ഇപ്പൊ തന്നെ രേഷ്മയുടെ പേജിലും മോഹൻലാലിന്റെ പേജിലും ഏഷ്യാനെറ്റിന്റെ പേജിലും കാണാം. ബിഗ് ബോസ് എന്ന ഫ്രാങ്കൻസ്റ്റയിൻ വളർത്തിയെടുത്തു പിടി വിട്ടുപോയ ഭൂതമാണ് ഇന്ന് രജിത്. മലയാളി അടക്കിപ്പിടിച്ച എല്ലാ വൃത്തികേടുകളും കൂടിയാണ് അതിന്റെ കൂടെ തുറന്നു വിടപ്പെട്ടത്. എന്തായാലും ബെസ്റ്റ് ടൈമാണ്.

'ഡിവൈഎഫ്ഐ വിതരണം ചെയ്ത മാസ്കുകള്‍ ഫേസ്ബുക്കിലെത്തിയപ്പോള്‍ സേവാഭാരതിയുടേതായി, മറിമായം

മധ്യപ്രദേശില്‍ കൗണ്ട്ഡൗണ്‍ തുടങ്ങി; ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടു, വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍

English summary
rj salim about bigg boss season 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X