• search

ദുരന്തമായി സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖം.. പണ്ഡിറ്റ് വിഷമെന്നു രശ്മി നായർ, വലിച്ചുകീറി സോഷ്യൽ മീഡിയ!

 • By Muralidharan
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   'സന്തോഷ് പണ്ഡിറ്റ് വിഷം' അഭിമുഖം പണികൊടുത്തു | Oneindia Malayalam

   നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്‌ - മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് ചുംബനസമര നായികയും മോഡലും ഒക്കെയായ രശ്മി നായര്‍ പറയുന്ന വാക്കുകളാണിത്. രശ്മി നായര്‍ മാത്രമല്ല മറ്റ് പലരും ഇത് തന്നെ പറയുന്നുണ്ട്. എന്താണ് ഇതിനൊക്കെ കാരണം എന്നല്ലേ.

   നരേന്ദ്രമോദിയുടെ പദ്ധതി അടിച്ചുമാറ്റി 'മുണ്ടുടുത്ത മോദി' പിണറായി വിജയൻ... സിപിഎമ്മിന്റെ പിണുവടിക്ക് അറഞ്ചം പുറഞ്ചം ട്രോളുകൾ!!

   എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ്‌ പണ്ഡിറ്റിൻറേതായി വന്ന രാഷ്ട്രീയ അഭിമുഖമാണ് പ്രശ്നക്കാരൻ. രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയുമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത് എന്നാണ് ആക്ഷേപം. കാണാം എന്താണ് സന്തോഷ് പണ്ഡിറ്റ് സ്വീകരിച്ച നിലപാടുകളിലെയും പറഞ്ഞ മറുപടികളിലെയും പ്രശ്നമെന്ന്..

   നോട്ട് നിരോധനം ബാധിച്ചില്ലേ

   നോട്ട് നിരോധനം ബാധിച്ചില്ലേ

   പണ്ട് സന്തോഷ് പണ്ഡിറ്റ് 5 ലക്ഷത്തിനാണ് പണ്ട് സിനിമ എടുത്തിരുന്നത്. ഇപ്പോൾ എടുക്കുന്നതും അതെ. ബജറ്റ് കൂട്ടുന്നില്ലേ, ചിലവ് കൂടുന്നില്ലേ, നോട്ട് നിരോധനം ബാധിച്ചില്ലേ.. എന്നിങ്ങനെ പോകുന്നു അവതാരകന്റെ ചോദ്യങ്ങള്‍. കാമറ സ്വന്തമാണ്, പണിയും സ്വന്തമാണ്. അതുകൊണ്ട് വിലക്കയറ്റം തന്നെ ബാധിക്കില്ല എന്ന് പണ്ഡിറ്റിന്റെ മറുപടി.

   മോദിയുടെ കരച്ചിൽ

   മോദിയുടെ കരച്ചിൽ

   നോട്ട് നിരോധിച്ചപ്പോൾ മോദി കരഞ്ഞതും 50 ദിവസം കൊണ്ട് എല്ലാം ശരിയായിലെ്ലങ്കിൽ തന്നെ ശിക്ഷിച്ചോളൂ എന്ന് പറഞ്ഞതുമായി അടുത്ത ചോദ്യം. എന്താണ് പ്രതികരണം എന്ന് ചോദിച്ചപ്പോൾ താനാ വീഡിയോ കണ്ടിട്ടില്ലെന്ന് പണ്ഡിറ്റ് മറുപടി പറഞ്ഞ് ഒഴിഞ്ഞു. അവതാരകൻ വളഞ്ഞുപിടിക്കാൻ ശ്രമിച്ചെങ്കിലും പണ്ഡിറ്റ് പിടികൊടുത്തില്ല.

   പ്രധാനമന്ത്രിയും റഹ്മാനും

   പ്രധാനമന്ത്രിയും റഹ്മാനും

   പ്രധാനമന്ത്രിയെക്കുറിച്ച് അഭിപ്രായം പറയാനൊന്നും സന്തോഷ് പണ്ഡിറ്റ് ആയിട്ടില്ല എന്നൊരു അഴകൊഴമ്പൻ മറുപടിയാണ് പണ്ഡിറ്റ് പറഞ്ഞത്. അപ്പോൾ എ ആർ റഹ്മാനെപ്പറ്റി പറഞ്ഞതോ എന്നായി ചോദ്യം. റഹ്മാൻ സെലക്ടീവ് ആയിട്ടാണ് കാര്യങ്ങളിൽ പ്രതികരിക്കുന്നത് അതുകൊണ്ടാണ് താൻ എതിർത്തത് എന്ന് പണ്ഡിറ്റ്.

   ഐഡിയ കറക്ടാണ്

   ഐഡിയ കറക്ടാണ്

   നോട്ട് നിരോധനം എന്ന ഐഡിയ വളരെ നല്ലതാണ് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. എന്നാൽ ഇംപ്ലിമെന്റേഷൻ പാളി എന്ന് അവതാരകന്റെ കൂടെ സന്തോഷ് പണ്ഡിറ്റും സമ്മതിക്കുന്നു. നവംബർ എട്ടിന്റെ പണി എന്നാണ് ഡീമോണിറ്റൈസേഷനെ പണ്ഡിറ്റ് വിളിക്കുന്നത്. കൂടുതൽ അഭിപ്രായങ്ങളൊന്നും ഇല്ല എന്ന് മാത്രം.

   എന്താണ് രാഷ്ട്രീയം

   എന്താണ് രാഷ്ട്രീയം

   മലയാള നടന്മാർ പൊതുവേ സാമൂഹിക കാര്യങ്ങളിൽ അഭിപ്രായം പറയാറില്ല. എന്താണ് സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയം എന്നാണ് അടുത്ത ചോദ്യം. എന്നാൽ അത് തുറന്നു പറയുന്നതിൽ തനിക്ക് പരിമിതിയുണ്ട് എന്നാണ് പണ്ഡിറ്റ് പറയുന്നത്. എന്നാൽ പണ്ഡിറ്റിന്റെ രാഷ്ട്രീയം എന്താണ് എന്ന് സോഷ്യൽ മീഡിയ പറയുന്നത് എന്ന് നോക്കാം.

   രശ്മി തുറന്നടിക്കുന്നു..

   രശ്മി തുറന്നടിക്കുന്നു..

   എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ന്‍റെ രാഷ്ട്രീയ അഭിമുഖം . ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു എബി തരകൻ പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്‌. പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം? പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.

   ഏ ആർ റഹ്മാനെ

   ഏ ആർ റഹ്മാനെ

   അപ്പൊ എ ആർ റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ? അയാള്‍ മുസ്ലീം പുരോഹിതന്‍ ഫത്വഇറക്കിയിട്ട്‌ മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു. എബി: മരിച്ചതല്ല കൊല്ലപ്പെട്ടു. ബീഫിന്‍റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.- ഇതാണ് രശ്മി പണ്ഡിറ്റിന്റേതായി ചൂണ്ടിക്കാട്ടുന്ന പ്രശ്നബാധിത പ്രയോഗങ്ങൾ.

   പ്രശസ്തി മാത്രം ലക്ഷ്യം

   പ്രശസ്തി മാത്രം ലക്ഷ്യം

   കാമറാസംഘത്തെയും കൂട്ടി പോയി ചാരിറ്റിപ്രവർത്തനങ്ങൾ നടത്തി എനിക്ക്‌ പ്രശസ്തിക്ക്‌ വേണ്ടി അല്ല അങ്ങനെ ചെയ്യുന്നത്‌ എന്ന് പറയുകയും ചെയ്യുന്ന ഒരു പാവം മനുഷ്യൻ - പണ്ഡിറ്റിനെ പറ്റി രശ്മിയുടെ പോസ്റ്റിൽ കണ്ട ഒരു കമൻറ്. അട്ടപ്പാടിയിലും മറ്റും സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ഉന്നം.

   പണ്ഡിറ്റ് സംഘിയായോ

   പണ്ഡിറ്റ് സംഘിയായോ

   ഇപ്പോൾ സ്വല്പം കാശായി. ഇനി അല്പം സംഘ വർത്തമാനം പറഞ്ഞാൽ ഞാനും സവർണ്ണൻ ആണെന്ന് നാട്ടുകാർ കരുതിക്കൊള്ളും. ഒരൽപ്പം ബഹുമാനം ഇടക്ക് തോന്നിയിരുന്നു... ചാണകം മണത്തപ്പോൾ അതങ്ങ് പോയിക്കിട്ടി. കറ തീർന്ന പത്തരമാറ്റ് സംഘി ആണെന്ന് നോട്ടു നിരോധനത്തിന്റെ അന്നേതെളിഞ്ഞതാണ് - ഇങ്ങനെ പോകുന്നു മറ്റ് അഭിപ്രായങ്ങൾ.

   ഉള്ള ബഹുമാനം പോയി

   ഉള്ള ബഹുമാനം പോയി

   സ്വപ്രയത്നം കൊണ്ട് പോതുബോധതെ കൂസാതെ ഉയര്‍ന്നു വന്ന വ്യക്തി എന്ന നിലയില്‍ ഒരു ബഹുമാനം എനിക്കൊക്കെ ഉണ്ടായിരുന്നു കഴിഞ്ഞ ഒന്ന് രണ്ടു മാസം കൊണ്ട് അതങ്ങ് പോയി കിട്ടി - എന്ന് രശ്മിയും പറയുന്നു. സമാനമായ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ പലയിടത്തും സന്തോഷ് പണ്ഡിറ്റിനെ പറ്റി ഉയരുന്നത്.

   English summary
   Santhosh Pandit political interview video goes viral in social media.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more