കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി കൊല്ലില്ല.. അതുകൊണ്ട് ഗോവിന്ദസ്വാമി ഗോവിന്ദച്ചാമിയായി! ചാമിക്ക് കൊല്ലാം, ചാര്‍ളിക്കും അല്ലേ?

  • By Desk
Google Oneindia Malayalam News

ആരാണ് ഗോവിന്ദച്ചാമി? എന്തൊരു ചോദ്യമാണ് ഇത്. സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊല്ലുകയും ചെയ്ത ഒറ്റക്കയ്യന്‍. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ക്രൂരന്‍. ഇപ്പോഴിതാ സുപ്രീം കോടതി അയാളുടെ വധശിക്ഷ റദ്ദാക്കിയിരിക്കുന്നു - ഇത്രയും കാര്യങ്ങള്‍ ആര്‍ക്കാണ് അറിയാത്തത്.

<strong>ഗോവിന്ദച്ചാമിയെ വെറുതെ വിട്ട മലയാളി പത്രക്കാർക്ക് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ.. കാണൂ, ചിരിച്ച് മറിയൂ....</strong>ഗോവിന്ദച്ചാമിയെ വെറുതെ വിട്ട മലയാളി പത്രക്കാർക്ക് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ.. കാണൂ, ചിരിച്ച് മറിയൂ....

എന്നാല്‍ ശരിക്കും ആരാണ് ഈ ഗോവിന്ദച്ചാമി. ഇയാളുടെ ശരിക്കുള്ള പേര് എന്താണ്. ചാര്‍ളി എന്നാണോ. കൃഷ്ണന്‍ എന്നാണോ. അതോ കോടതി രേഖകളില്‍ പറയുന്നത് പോലെ ഗോവിന്ദച്ചാമി സോറി ഗോവിന്ദസ്വാമി എന്നാണോ. അതെ, ഗോവിന്ദച്ചാമി എന്ന പേരേ നമുക്ക് പരിചയമുള്ളൂ, സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഗോവിന്ദസ്വാമി എന്ന ഇയാളുടെ കോടതി രേഖകളിലുള്ള പേരിനെക്കുറിച്ചാണ്... ആ ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു...

എങ്ങനെയാണ് ഇങ്ങനെയായത്

എങ്ങനെയാണ് ഇങ്ങനെയായത്

കോടതി രേഖകളിലെ ഗോവിന്ദസ്വാമി എങ്ങനെയാണ് മലയാളിയ്ക്ക് ഗോവിന്ദച്ചാമി ആയത്? - ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പറന്നുനടക്കുകയാണ് ഈ ചോദ്യം. ഒരു പേരിലെന്തിരിക്കുന്നു എന്ന് തിരിച്ചുചോദിക്കുന്നവര്‍ ഉണ്ടെങ്കിലും ഇതിനുള്ള തങ്ങളുടെ ഉത്തരങ്ങളും പലരും പങ്കുവെക്കുന്നുണ്ട്.

സ്വാമിയായാല്‍ കൊല്ലില്ല എന്നാണോ

സ്വാമിയായാല്‍ കൊല്ലില്ല എന്നാണോ

ഗോവിന്ദസ്വാമി എന്ന പേര് ഗോവിന്ദച്ചാമി എന്നാക്കി മാറ്റിയത് സ്വാമിയായാല്‍ കൊല്ലില്ല എന്ന പൊതുബോധം കാരണമാണോ. ചാമിക്കും ചാര്‍ളിക്കും കൊല്ലാം, അല്ലെങ്കില്‍ അവരേ കൊല്ലൂ എന്നൊരു പൊതുബോധ നിര്‍മിതി ഇതിന് പിന്നിലുണ്ടോ - ആര്‍ക്കറിയാം.

പേര് മാറ്റിയത് ഇപ്പോഴാണോ

പേര് മാറ്റിയത് ഇപ്പോഴാണോ

ഇനി ഇത് തന്നെ ഒന്ന് തിരിച്ചു ചിന്തിച്ചാല്‍, ഇപ്പോഴാണോ കോടതി രേഖകളില്‍ ഇയാളുടെ പേര് മാറ്റി ഗോവിന്ദസ്വാമി എന്നാക്കിയത്. എങ്കില്‍ ആരാണ് ഗോവിന്ദച്ചാമിയെ ഗോവിന്ദസ്വാമിയാക്കിയത്. എന്തിന് വേണ്ടിയാണിത്.

അപ്പോള്‍ ആരാണീ ചാര്‍ളി തോമസ്

അപ്പോള്‍ ആരാണീ ചാര്‍ളി തോമസ്

ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ സംഘടനയില്‍ ഗോവിന്ദച്ചാമി അംഗമാണെന്ന് നേരത്തെ തന്നെ ആളുകള്‍ പറയുന്നുണ്ട്. ഹിന്ദുവായിരുന്ന ഗോവിന്ദച്ചാമിയെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുകയും ചാര്‍ളി തോമസ് എന്ന് പുതിയ പേര് നല്‍കുകയുമായിരുന്നത്രെ. ഗോവിന്ദച്ചാമി എന്നെഴുതി ബ്രാക്കറ്റില്‍ ചാര്‍ളി തോമസ് എന്ന് നല്‍കിയാണ് പല പത്രങ്ങളും സൗമ്യ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ.

ഇനി തമിഴനായത് കൊണ്ടാണോ

ഇനി തമിഴനായത് കൊണ്ടാണോ

തമിഴനായത് കൊണ്ടാണോ ഇനി ഗോവിന്ദച്ചാമി എന്ന പേര് വന്നത്. വേലുച്ചാമി, മുനിച്ചാമി എന്നൊക്കെ പറയുന്നത് പോലെ.. അല്ല എന്നും ആണെന്നും പറയാന്‍ പറ്റില്ല എന്നതാണ് സ്ഥിതി.

ഇങ്ങനെ ആയിക്കൂടെ?

ഇങ്ങനെ ആയിക്കൂടെ?

പ്രതിയുടെ പേര് അയാള്‍ പറഞ്ഞതു പ്രകാരം ഗോവിന്ദച്ചാമി എന്ന് പ്രചരിക്കുകയും പിന്നീട് ഐഡന്റിറ്റി കാര്‍ഡിലോ മറ്റോ ഉള്ള ഗോവിന്ദസ്വാമി എന്ന പേര് തുടര്‍ന്നുള്ള നിയമപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി വന്നതുമാകാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു കമന്റ്. ഇങ്ങനെയും ആയിക്കൂടായ്കയില്ലല്ലോ.

പേരിലെന്തിരിക്കുന്നു

പേരിലെന്തിരിക്കുന്നു

പ്രതിയുടെ പേര് ഗോവിന്ദച്ചാമി എന്നായാലും ഗോവിന്ദസ്വാമി എന്നായാലും അയാള്‍ ചെയ്ത ക്രൂരകൃത്യം സഹിക്കാനും ക്ഷമിക്കാനും പറ്റുന്നതല്ല, അതിനുള്ള ശിക്ഷ നല്‍കുകയാണ് ആദ്യം വേണ്ടത് അല്ലാതെ പേരിന്റെ പോസ്റ്റ് മോര്‍ട്ടമല്ല - ഇങ്ങനെ ചിന്തിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ കുറവല്ല.

English summary
Social media ask questions over Govindachami's name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X