
'വ്യക്തിപരമായി അഭിനേതാക്കളെ പരിഹസിക്കുന്നത് മോശം ഏർപ്പാടാണ്';നെഗറ്റീവ് കമന്റുകൾക്കെതിരെ സ്റ്റാർ സംവിധായകൻ
കൊച്ചി; കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഡോമിന് ഡി സില്വയുടെ പുതിയ ചിത്രമായ സ്റ്റാർ തീയറ്ററിൽ റിലീസ് ചെയ്തത്.. ജോജു ജോർജ്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. മുൻവിധിയോടെ സിനിമയ്ക്കെതിരെ വിമർശനം ഉയർത്തുന്നത് ശരിയല്ലെന്ന് ഡോമിൻ പറയുന്നു.സൗകര്യം കിട്ടുമ്പോൾ സിനിമ മാതാപിതാക്കളെ കാണിക്കണം എന്നും ജോമിൻ പറയുന്നു.
'സ്റ്റാർ' എന്റെ സിനിമയാണ്,ഈ കഥ എന്നിലെ പ്രേക്ഷനെ തൃപിതി പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ !വ്യക്തി പരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണെണ്, ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. സംവിധായകന്റെ വാക്കുകളിലേക്ക്
'സ്റ്റാർ' എന്ന സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ ഇരുന്നു ,ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല). "മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ""സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനെയും ,അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു. കാരണം അവർക്കു അറിയാം ,അവർക്ക് മനസിലാക്കാൻ കഴിയും."
'സ്റ്റാർ' എന്റെ സിനിമയാണ്,ഈ കഥ എന്നില്ലേ പ്രേക്ഷനെ തൃപിതി പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ !വ്യക്തി പരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുൻവിധിയോടെ cyber ആക്രമണം നടത്തുന്നത് ശെരിയല്ല. അഭിനേതാക്കൾ (#SheeluAbraham ,#jojugeorge, #prithviraj, മറ്റുള്ളവർ )ഇതിലെ കഥ ,കല,ദൃശ്യങ്ങൾ,സംഗീതം അങ്ങിനെ ഒന്നും ഞാൻ അറിയാതെ ഈ സിനിമയിൽ സംഭവിച്ചതല്ല... ! പൂർണ ഉത്തരവാദി ഞാൻ തന്നെ.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ
വിമർശിക്കാം ,ഇഷ്ടപെടാതിരിക്കാം ,ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ ! സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കിൽ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ ! എന്ന് ' സ്റ്റാർ 'സിനിമ സംവിധായകൻ, ോമിൻ കുറിച്ചു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് കീഴെ നിരവധി കമന്റുകളാണ് നിറയുന്നത്.
'ക്രിട്ടിക് സിനിമയുള്ളടത്തോളം കാലം കാണും. അതിൽ ഒരുപാട് വികാരം കൊള്ളണ്ട കാര്യം ഇല്ലേ ഇല്ല. താങ്കൾ താങ്കളുടെ ഇഷ്ടത്തിന് ഒരു സൃഷ്ടി ചെയ്യുന്നു, അതിൽ എല്ലാവരും ത്രിപ്തിപ്പെടണം വിമർശിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ആണ്' എന്നായിരുന്നു ഒരാൾ കുറിച്ചത്. അതിന് സംവിധായകൻ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു-'വിമർശിക്കാം ,സിനിമ ഇറങ്ങി ,അത് കണ്ട് വിമര്ഷിക്കാം ..പോരായ്മകൾ അടുത്ത സിനിമയിൽ ശേരിയാകാം നേ ...പക്ഷെ സിനിമ കാണാൻ പോവുനനനോട് പോവരുതേ എന്ന് പറയുന്നതാണ് പ്രശ്നം ..താങ്കൾക് ചിലപ്പോ ഇഷ്ട പെട്ട സിനിമ എനിക്ക് ഇഷ്ടപ്പെടില്ല ..എനിക്ക് ഇഷ്ടപെട്ടത് താങ്കൾക്കും ...എന്നാലും സിനിമ പ്രേമികൾ അല്ലേ നമ്മൾ'.
ഭക്തിയുടെ കനല് ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
നെഗറ്റീവുകൾ അംഗീകരിക്കുക തന്നെ ചെയ്യണം. സിനിമ പ്രേക്ഷകർക്ക് കൂടി ഉള്ളതാണെന്നാണ് മറ്റൊരു ആൾ കുറിച്ചത്. 'എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അടുത്ത പടത്തിൽ അത് പരിഹരിച്ച് നല്ല സിനിമകൾ ചെയ്യുക',താങ്കൾ താങ്കളുടെ അഭിരുചിക്കനുസരിച്ച് സിനിമ ചെയ്യുക.
എല്ലാവരെയും ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. താങ്കൾക്ക് സംവിധാനത്തിൽ ഓസ്ക്കാർ അവാർഡ് കിട്ടിയാലും വിമർശിക്കുവാൻ ആളുകളുണ്ടാകും.അത് അവരുടെ പണി. താങ്കൾ താങ്കളുടെ പണി ചെയ്യുക. എല്ലാവിധ ആശംസകളും, എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.