കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവര്‍ ഓശാനപെരുന്നാള്‍ ആഘോഷിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന ഓശാന പെരുന്നാള്‍( കുരുത്തോല പെരുന്നാള്‍) ആഘോഷിച്ചു. കുരിശിലേറ്റപ്പെടുന്നതിന് മുന്‍പ് യേശു ക്രിസ്തു കഴുതപ്പുറത്ത് കയറി ജറുസലേം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയുടെ ഓര്‍മ്മയ്ക്കായാണ് ഓശാനപ്പെരുനാള്‍ കൊണ്ടാടുന്നത്.

കഴുതപ്പുറത്തേറിയ യേശുവിനെ ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ജനം സ്വീകരിച്ചു. കേരളത്തിലെ ദേവാലയങ്ങളില്‍ കുരുത്തോല ഉപയോഗിച്ചാണ് ഓശാന കൊണ്ടാടുന്നത്. കത്തോലിക്ക ദേവാലയങ്ങളില്‍ വെഞ്ചരിച്ച കുരുത്തോല വിശ്വസികള്‍ക്ക് നല്ഡകും. തുടര്‍ന്ന് നഗര പ്രദക്ഷിണം. കുരുത്തോല പെരുന്നാളിന്റെ കൂടുതല്‍ കാഴ്ചകളിലേയ്ക്ക്...

ഓശാന

ഓശാന

ഈസ്റ്ററിന് തൊട്ട് മുമ്പുള്ള ഞായറാഴ്ചയാണ് ഓശാനപ്പെരുന്നാള്‍ കൊണ്ടാടുന്നത്.

ദേവാലയങ്ങളില്‍

ദേവാലയങ്ങളില്‍

തിരുവവന്തപുരം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഓശാനപ്പെരുന്നാളിന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കാര്‍മികത്വം വഹിച്ചു. രാവിലെ ഏഴ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്

കൊച്ചിയില്‍

കൊച്ചിയില്‍

കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു

കുരുത്തോല വെഞ്ചരിപ്പ്

കുരുത്തോല വെഞ്ചരിപ്പ്

കത്തോലിക്ക വിശ്വാസികള്‍ കുരുത്തോല വെഞ്ചരിച്ച ശേഷമാണ് പ്രദക്ഷിണം നടത്തുന്നത്.

ലൂര്‍ദ് ഫൊറോന പള്ളിയില്‍

ലൂര്‍ദ് ഫൊറോന പള്ളിയില്‍

തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ നിന്നുള്ള ദൃശ്യം

 എല്ലാം ആഘോഷിയ്ക്കാം

എല്ലാം ആഘോഷിയ്ക്കാം

കുരുത്തോല കൗതുകത്തോടെ വീക്ഷിയ്ക്കുന്ന പെണ്‍കുട്ടികള്‍. ലൂര്‍ദ് ഫൊറോന പള്ളിയില്‍ നിന്നുള്ള ദൃശ്യം

ഇതെന്താ

ഇതെന്താ

പെരുന്നാള്‍ ആഘോഷത്തിനെത്തിയ കുട്ടി

പ്രദക്ഷിണം

പ്രദക്ഷിണം

കുരുത്തോല പ്രദക്ഷിണത്തിനായി വിശ്വാസികള്‍ പള്ളിയ്ക്ക് പുറത്തേയ്ക്ക്

നഗര പ്രദക്ഷിണം

നഗര പ്രദക്ഷിണം

കുരുത്തോലയുമായി നഗരപ്രദക്ഷിണം നടത്തുന്ന വിശ്വസികള്‍

വിശ്വാസം

വിശ്വാസം

നൂറുകണക്കിന് വിശ്വാസികളാണ് കുരുത്തോല പെരുന്നാളില്‍ പങ്കെടുത്തത്.

English summary
Osana Perunnal Celebrated in kerala; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X