കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

Google Oneindia Malayalam News

കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രമായി ഒറ്റക്കൊമ്പന്‍ വരുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മലയാള സിനിമാ പ്രേമികളെ ഏറെ സന്തോഷിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് പൂര്‍ണമായും മാറ്റിയാണ് ഒറ്റക്കൊമ്പന്‍ എന്ന പേര് പ്രഖ്യാപിച്ചത്. പേര് പോലെ തന്നെ കാടിളക്കിയാണ് സിനിമയുടെ പ്രഖ്യാപനവും.

മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള ഒട്ടനേകം പേര്‍ ടൈറ്റല്‍ പ്രഖ്യാപനത്തിന് ഒരുമിച്ചു. പക്ഷേ, പൃഥ്വിരാജ് ഇക്കൂട്ടത്തിലുണ്ടായിരുന്നില്ല എന്നതും ചര്‍ച്ചയായി. എന്നാല്‍ ഒറ്റക്കൊമ്പനും കടുവയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു...

പിറന്നാള്‍ ദിനത്തില്‍

പിറന്നാള്‍ ദിനത്തില്‍

സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തന്റെ രചനയില്‍ തയ്യാറാകുന്ന കടുവയുടെ തിരക്കഥയിലുള്ള കഥാപാത്രങ്ങളോടും പ്രമേയത്തോടും സാദൃശ്യമുണ്ട് എന്ന് ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി തീരുമാനം

കോടതി തീരുമാനം

കടുവ എന്ന പേരില്‍ പൃഥ്വിരാജ് ചിത്രവും കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സുരേഷ് ഗോപി ചിത്രവും പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയം കോടതിയിലെത്തി. സുരേഷ് ഗോപിയുടെ ചിത്രം കോടതി സ്‌റ്റേ ചെയ്തു. കടുവാക്കുന്നേല്‍ എന്ന പേര് ഉപയോഗിക്കരുത് എന്ന് കോടതി വിധിച്ചു.

ഡിസംബറില്‍ പേര് രജിസ്റ്റര്‍ ചെയ്തു

ഡിസംബറില്‍ പേര് രജിസ്റ്റര്‍ ചെയ്തു

കോടതി നടപടികള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ ടൈറ്റല്‍ പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് താരങ്ങള്‍ ഒരുമിച്ച് നടത്തിയത്. സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തില്‍ വന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണിത്. എന്നാല്‍ ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം മനോരമയോട് പറഞ്ഞത്.

 കടുവയുടെ ചിത്രീകരണം

കടുവയുടെ ചിത്രീകരണം

കടുവയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പൃഥ്വിരാജ് സുകുമാരനും ഷാജികൈലാസും അറിയിച്ചിട്ടുണ്ട്. നിധിന്‍ രഞ്ജിപണിക്കരുടെ കാവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് സുരേഷ് ഗോപി. പാലക്കാടും വണ്ടിപ്പെരിയാറുമായി ഏതാനും ദിവസങ്ങളിലെ ഷൂട്ടിങ് മാത്രമാണ് കാവലിന് ബാക്കിയുള്ളത്. അത് കഴിഞ്ഞാല്‍ ഒറ്റക്കൊമ്പനിലേക്ക് സുരേഷ് ഗോപി എത്തിയേക്കും.

ഉടന്‍ ആരംഭിക്കില്ല

ഉടന്‍ ആരംഭിക്കില്ല

ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കില്ല എന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. വലിയ കൂട്ടം ആളുകള്‍ ഭാഗമാകേണ്ട സിനിമയാണിത്. അതുകൊണ്ടുതന്നെ കൊറോണ നിയന്ത്രണത്തില്‍ ചിത്രീകരണം പ്രയാസമാകും. തിയറ്ററുകള്‍ തന്നെ റിലീസ് ചെയ്യേണ്ട സിനിമയാണിതെന്നും കൊറോണ നിയന്ത്രണത്തിന് ഇളവ് ലഭിച്ചാലാകും ചിത്രീകരണവും റിലീസുമുണ്ടാകുക എന്നും അദ്ദേഹം സൂചിപ്പിച്ചു.

അണിയറയില്‍ ഇവര്‍

അണിയറയില്‍ ഇവര്‍

ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാത്യു തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാകും ഒറ്റക്കൊമ്പന്‍. ഷിബിന്‍ തോമസ് ആണ് കഥയും തിരക്കഥയും. പൃഥ്വിരാജിന്റെ കടുവയുമായി ഒറ്റക്കൊമ്പന് സാമ്യമില്ലെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

തെറ്റിദ്ധാരണയുടെ പേരില്‍

തെറ്റിദ്ധാരണയുടെ പേരില്‍

തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് കോടതിയിലെത്തിയത്. കഥയില്‍ മാറ്റം വരുത്തുന്നില്ല. കടുവാക്കുന്നേല്‍ എന്ന് പേര് കോടതി നിര്‍ദേശ പ്രകാരം സിനിമയില്‍ ഉപയോഗിക്കില്ല. സിനിമയുടെ ഷൂട്ടിങ് എപ്പോള്‍ എന്ന് പറയാന്‍ സാധിക്കില്ല. ഏതൊക്കെ താരങ്ങള്‍ അണി നിരക്കുമെന്നും പറയാന്‍ സാധിക്കില്ലെന്നും ടോമിച്ചന്‍ മുളുകുപാടം പറഞ്ഞു.

അക്കൂട്ടത്തില്‍ പൃഥ്വിരാജില്ല

അക്കൂട്ടത്തില്‍ പൃഥ്വിരാജില്ല

ഒറ്റക്കൊമ്പന്റെ പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ടാണ് നടന്നത്. പ്രഖ്യാപനം സംബന്ധിച്ച് സുരേഷ് ഗോപി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനൊപ്പം പുറത്തുവിട്ട താരങ്ങളുടെ ചിത്രങ്ങളില്‍ പൃഥ്വിരാജുണ്ടായിരുന്നില്ല. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തുവന്നു.

താരങ്ങള്‍ തെറ്റിയോ

താരങ്ങള്‍ തെറ്റിയോ

കടുവ, കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമകളുടെ പേരില്‍ സുരേഷ് ഗോപിയും പൃഥ്വിരാജും തമ്മില്‍ തെറ്റി എന്ന് ചിലര്‍ കമന്റ് ചെയ്തു. ഈ ചര്‍ച്ച രംഗം കൂടുതല്‍ വഷളാക്കുമെന്ന് കണ്ട സുരേഷ് ഗോപി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവരികയായിരുന്നു. കമന്റ് ബോക്‌സില്‍ തന്നെയാണ് താരം പ്രതികരിച്ചത്.

മലയാളികളുടെ പ്രിയ നടന്‍

മലയാളികളുടെ പ്രിയ നടന്‍

ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് എത്തിക്കരുത് എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. പൃഥ്വിരാജ് മലയാളികളുടെ പ്രിയ നടനാണ്. സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാനുള്‍പ്പെടെയുള്ളവരുടെ നിലനില്‍പ്പിന് കോട്ടം വരാത്ത വിധം മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. രണ്ടു സിനിമയും നടക്കട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നു

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നു

കടുവയും ഒറ്റക്കൊമ്പനും മലയാള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ആള്‍ക്കൂട്ട സിനിമയാണ് ഒറ്റക്കൊമ്പന്‍ എന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞുകഴിഞ്ഞു. സുരേഷ് ഗോപി അഭിനയിക്കുന്ന സിനിമ എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. നല്ല സിനിമകള്‍ക്ക് എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും ടോമിച്ചന്‍ പ്രതികരിച്ചു.

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നുനടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണംകോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണം

Recommended Video

cmsvideo
Shaji Kailas Movie Kaduva Rolling Soon

English summary
Suresh Gopi and Prithviraj Sukumaran Malayalam Movies not resemble; Producer Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X