രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചാൽ തെക്കേ ഇന്ത്യ കോൺഗ്രസ് തൂത്തുവാരുമോ? നിങ്ങളുടെ അഭിപ്രായം എന്താണ്??
തെക്കേ ഇന്ത്യയിൽ നിന്നും ചുരുങ്ങിയത് 70 സീറ്റുകള്‍ - ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കാനായി കൊണ്ടുവരുന്നതിന് കോൺഗ്രസ് നേതാക്കൾ പറയുന്ന ന്യായം ഇതാണ്. ഇടതുപക്ഷം അടപടലം എതിര്‍ക്കുമ്പോഴും സൗത്തിന്ത്യയിൽ നിന്നും കിട്ടാൻ പോകുന്ന ഈ സീറ്റുകൾ കൊണ്ട് കേന്ദ്ര ഭരണം ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി വിയർപ്പൊഴുക്കുന്നത്.

എന്നാല്‍ ഇത് കോൺഗ്രസിന്റെ വെറും ദിവാസ്വപ്നം മാത്രമാണെന്ന് ബി ജെ പിയും ഇടതുപക്ഷവും ഒരേ സ്വരത്തിൽ കളിയാക്കുന്നുമുണ്ട്. രാഹുൽ ഇതിന് മുമ്പ് മത്സരിച്ച് ജയിച്ച അമേഠിയുടെ ചുറ്റവട്ടത്ത് ഒരു സീറ്റെങ്കിലും രാഹുൽ തരംഗം കൊണ്ട് ജയിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. നിങ്ങൾക്ക് എന്ത് തോന്നുന്നു? രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചാൽ തെക്കേ ഇന്ത്യയിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമോ ഇല്ലയോ. കമന്റ് ചെയ്യൂ നിങ്ങളുടെ അഭിപ്രായം....












Click it and Unblock the Notifications