കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലോക്സഭ തിരഞ്ഞെടുപ്പ് 2019: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോ... നിങ്ങള്‍ എന്ത് പറയുന്നു?
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നതാണ് കേരള രാഷ്ട്രീയത്തിൽ ഇപ്പോഴത്തെ ഏറ്റവും ചൂടുള്ള വാർത്ത. ഇക്കാര്യം രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചിട്ടില്ല. കോൺഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ വയനാട്ടില്‍ മല്‍സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുമോ ഇല്ലയോ എന്ന ചർച്ചകൾ ഒരു വശത്ത് ചൂട് പിടിച്ച് നടക്കുന്നു. മറുവശത്ത് ചര്‍ച്ച രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരണോ വേണ്ടയോ എന്നാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് കൊണ്ട് രാഹുലിനോ കോൺഗ്രസിനോ വയനാട്ടിനോ എന്തെങ്കിലും ഗുണമുണ്ടാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? രാഹുൽ വയനാട്ടിൽ മത്സരിക്കണോ? നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ....