മിഷന്‍ ശക്തി പ്രഖ്യാപനം: നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്നാണ് ഇപ്പോള്‍ ചൂട് പിടിച്ച് നടക്കുന്ന ചർച്ച. ഓപ്പറേഷന്‍ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് മോദിയാണ്. ഇതിലൂടെ മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് മമത ബാനര്‍ജിയും സീതാറാം യച്ചൂരിയും അടക്കമുള്ളവർ ആരോപിക്കുന്നത്.

പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അല്ലെന്നുമുള്ള ചർച്ചകളും ചൂട് പിടിച്ച് നടക്കുകയാണ്. എന്തായാലും മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങൾ പറയൂ, മിഷന്‍ ശക്തി പ്രഖ്യാപനത്തിലൂടെ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ?
Read Also: ലോക്സഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാനുള്ളതെല്ലാം....












Click it and Unblock the Notifications