Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇക്കാ..അഞ്ച് ലക്ഷം കൊടുത്തോ'; പന്തയത്തില്‍ ജയിച്ച നിഥിനെ നേരിട്ട് കണ്ട് ഒമര്‍ ലുലു

കോഴിക്കോട്: ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബെറ്റ് വച്ച യുവാവിനെ കോഴിക്കോട് എത്തി നേരില്‍ കണ്ട് സംവിധായകന്‍ ഒമര്‍ ലുലു. ഒമറിനെ വെല്ലുവിളിച്ച് ബെറ്റുവച്ച നിഥിന്‍ നാരായണനോടൊപ്പമുള്ള ഫോട്ടോ സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനെ തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെയാണ് സംവിധായകന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഫൈനലില്‍ പാകിസ്ഥാന്‍ ജയിക്കും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രവചിച്ചത്. പാകിസ്ഥാന്‍ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 'ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..' എന്ന വെല്ലുവിളിയുമായി നിഥിന്‍ എത്തുകയായിയിരുന്നു. ഇതിന് ഒമര്‍ ലുലു സലുലു സമ്മതവും പറഞ്ഞു.

kerala

തുടര്‍ന്ന് ഇന്ന് കോഴിക്കോടെത്തി നിഥിനെ നേരിട്ട് കാണുകയായിരുന്നു. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബെറ്റ് വച്ച നിഥിനെ കാണാന്‍ കോഴിക്കോട്ടേക്ക് എന്നായിരുന്നു സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒമര്‍ ലുലു പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുമായി എത്തിയത്.

അതേസമയം, ഇപ്പോള്‍ പങ്കുവച്ച പുതിയ പോസ്റ്റിന് താഴെയും ആളുകളുടെ കമന്റ് പൂരമാണ്. നിഥിന് 5 ലക്ഷം കൊടുക്കുന്ന ചിത്രം കാണണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആവശ്യപ്പെട്ടത്. ലോകകപ്പ് ഇംഗ്ലണ്ട് കൊണ്ടു പോയതോടെ സോഷ്യല്‍ മീഡിയയില്‍ ഒമര്‍ ലുലുവിനെതിരെ ട്രോളുകളുടെ പൊങ്കാലയായിരുന്നു. ബെറ്റ്് വച്ചയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടത് ഇതിന് പിന്നാലെയാണ് ഒമര്‍ ലുലു കോഴിക്കോടേക്ക് വണ്ടി കയറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+