Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്സിജൻ ക്ഷാമത്തെ കുറിച്ച് മിണ്ടിപോകരുത്; ആശുപത്രികൾ അടച്ച് പൂട്ടുമെന്ന് യോഗി ആദിത്യനാഥ്

ഓക്സിജൻ അപര്യാപ്ത ഉണ്ടെന്ന് കാണിച്ച് രോഗികളെ മടക്കി അയക്കുകയോ മാധ്യമങ്ങളോട് ഓക്സിജൻ ക്ഷാമത്തെ കുറിച്ച് പരാതിപ്പെടുകയോ ചെയ്യുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം ആശുപത്രികൾ പൂട്ടിക്കണമെന്ന് യോഗി പോലീസിന് നിർദ്ദേശം നൽകി. ഡിവിഷണൽ കമ്മീഷണർമാരും ഇൻസ്പെക്ടർ ജനറലും ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്തിലായിരുന്നു യോഗി ആദിത്യനാഥിന്റെ നിർദ്ദേശം.

Yogi Adityanath

ഓക്സിജൻ ക്ഷാമം ഉണ്ടെന്ന് വരുത്തി തീർത്ത് മനപ്പൂർവ്വം പരിഭ്രാന്തി പരത്താനാണോ ആശുപത്രികൾ ശ്രമിക്കുന്നതെന്ന കാര്യം അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് യോഗി നിർദ്ദേം നൽകി. ഉത്തർപ്രദേശിൽ ഓക്സിജന്റെ ദൗർലഭ്യം ഇല്ല. എല്ലാ പൊതു, സ്വകാര്യ ആശുപത്രികളിലും ഗ്യാസ് ലഭ്യത സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ആശുപത്രികൾ ഓക്സിജൻ പൂഴ്ത്തിവെയ്ക്കുകയാണെന്നും യോഗത്തിൽ യോഗി ആരോപിച്ചു.

അതേസമയം സംസ്ഥാനത്തെ നിരവധി ആശുപത്രികൾ മതിയായ ഓക്സിജൻ ഇല്ലെന്നും രോഗിളെ എടുക്കില്ലെന്നും കാണിച്ച് ഗേറ്റിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ യാഥാർത്ഥ്യം മനസിലാക്കാതെയാണ് പ്രതികരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ആശുപത്രി ജീവനക്കാരൻ പറഞ്ഞു.

നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

എല്ലാ ആശുപത്രികളും സന്ദർശിച്ച് ഓക്സിജൻ വിതരം ഓഡിറ്റ് ചെയ്യാൻ ഞാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ്. അദ്ദേഹം സത്യസന്ധമായി അങ്ങനെ ചെയ്യുകയാണെങ്കിൽ, ആശുപത്രികളേയും ജനങ്ങളെയും ഈ ദുരിതസ്ഥിതിയില്‍ എത്തിച്ചതില്‍ അദ്ദേഹം ഖേദിക്കും,ജീവനക്കാരൻ പറഞ്ഞു. ശ്മശാനങ്ങൾ മൃതദേഹങ്ങൾ കൊണ്ട് നിറയുന്നതിൽ മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്നവുമില്ല. സത്യം മറച്ചുവെക്കണമെന്ന അദ്ദേഹത്തിന്റെ അജണ്ട ആശുപത്രികൾ നിറവേറ്റുക എന്നതാണ് മുഖ്യമന്ത്രിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+