കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു വർഷങ്ങൾക്കു ശേഷം അനന്ത്നാഗില്‍ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പ് നടത്തുകയെന്നത് വെല്ലുവിളിയെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ലോകസഭ മണ്ഡലത്തില്‍ മൂനു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 22 സംസ്ഥാനങ്ങള്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാലാണിത്. 2016 മുതല്‍ അനന്ത്‌നാഗ് ഒഴിഞ്ഞ് കിടക്കുകയാണ്. മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി ആയപ്പോള്‍ രാജിവച്ച സീറ്റില്‍ പിന്നീട് ഇത് വരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

<br>മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം
മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം

നാല് ജില്ലകള്‍ ചേര്‍ന്നതാണ് അനന്ത്‌നാഗ് മണ്ഡലം. അനന്ത്‌നാഗ്, കുല്‍ഗാം,ഷോപിയാന്‍, പുല്‍വാമ എന്നിവയാണ് ആ ജില്ലകള്‍ ദക്ഷിണ കശ്മീരിലെ മണ്ഡലത്തില്‍ ജില്ല അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് ഉണ്ടാകുക. കുല്‍ഗാമില്‍ നാലാംഘട്ടത്തിലും മെയ് ആറിലെ അഞ്ചാം ഘട്ടത്തില്‍ പുല്‍വാമയിലും ഷോപിയാനിലും തിരഞ്ഞെടുപ്പ് നടക്കും. സുരക്ഷ ഉദ്യോഗസ്ഥരുടെ അഭിപ്രായം പരിഗണിച്ചാണ് മൂന്നു ഘട്ടങ്ങളിലായി ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. അനന്ത്‌നാഗില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇത് വര്‍ധിച്ചെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.

Jammu kashmir,

2018ല്‍ 28 ശതമാനമായിരുന്നു അനന്ത്‌നാഗിലെ വോട്ടിങ്. 2009ലെ തിരഞ്ഞെടുപ്പില്‍ 29 ശതമാനവും. മെഹ്ബൂബ മുഫ്തി രാജിവച്ച ഒഴിവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. മാറ്റിവച്ച തിരഞ്ഞെടുപ്പും പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതമായി നീട്ടി വയ്ക്കയാണ് ഉണ്ടായത്. അനന്ത്‌നാഗില്‍ തിരഞ്ഞെടുപ്പ് നടത്തുകയെന്നത് വെല്ലുവിളിയാണെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്. തീവ്രവാദികളെ നേരിടുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് അക്രമം എല്‍ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത് ശ്രമകരമാണ്.
English summary
Since 2016 EC could not conduct reelection in Anantnag constituency of Jammu and Kashmir due to the valleys security issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X