മൂന്നാം ലിംഗക്കാര്‍ക്കും വോട്ട്, സംസ്ഥാനത്തെ ആദ്യത്തെ വോട്ടര്‍
തൃശ്ശൂര്‍: സംസ്ഥാനത്തെ ആദ്യ ഭിന്നലിംഗ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലാണ് മൂന്നാം ലിംഗത്തില്‍ പെട്ട ഏക വോട്ടര്‍ സുജി തന്റെ വോട്ട് രേഖപ്പെടുത്തിയത്.

സുപ്രീ കോടതിയുടെ വിധി വന്നതിന് ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. മൂന്നാം ലിംഗ ഐഡന്റിറ്റിയില്‍ വോട്ട് ചെയ്യുന്ന ആദ്യത്തെ സമ്മതിദായകയാണ് ഞാന്‍. അതില്‍ ഏറെ അഭിമാനിക്കുന്നു എന്നും സന്തോഷവതിയാണെന്നും സുജി പറഞ്ഞു. ഇത് സുജിയുടെ ആദ്യത്തെ വോട്ടാണ്.
ഭിന്നലിംഗത്തില്‍പ്പെട്ട വിനോദ് എന്ന സൂര്യ ഈ വര്‍ഷം ലിംഗമാറ്റം നടത്തി, പൂര്‍ണമായും സ്ത്രീയായ ശേഷം ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications