കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാന്യമായി സത്യം മാത്രം പറയാൻ തുടങ്ങണം,അത്, മനോരമയുടെ ജനിതക ഘടന അംഗീകരിക്കും എന്ന് തോന്നുന്നുമില്ല'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കളമശ്ശേരി മെഡിക്കല്‍ കോളേജിന് എതിരെ നല്‍കിയ വാര്‍ത്തയുടെ പേരിൽ മനോരമ ചാനലിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. രോഗികളുടെ ദയനീയാവസ്ഥ വിവരിക്കുന്ന വാർത്തയിൽ കാണിക്കുന്ന ദൃശ്യങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ലെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നതോടെ മനോരമ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ രൂക്ഷവിമർശനം ഉയർത്തുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മനോരമ വാർത്തകൾകാണുന്നതിന് മുൻപ്...മനോരമ ടിവിയുടെ ഒരു വ്യാജ വാർത്ത കൂടി സോഷ്യൽ മീഡിയ ഇന്ന് കയ്യോടെ പിടിച്ചു. (കളമശ്ശേരി മെഡിക്കൽ കോളേജ് സംബന്ധിച്ച വാർത്ത) പതിവ് പോലെ ഖേദ 'പ്രകടനം'. ഖേദം പ്രകടിപ്പിച്ചപ്പോൾ പിന്നെയും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ.ഖേദപ്രകടനവും ദൃശ്യവും എല്ലാം പരസ്പര വിരുദ്ധം.ആസൂത്രിതമായ ഈ വ്യാജ വാർത്താ നിർമാണം രാഷ്ട്രീയ താല്പര്യത്തോടെ മാത്രം ചെയ്തതാണ്.

rahimnew-159

ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം കുറഞ്ഞത് മൂന്നു തവണ മനോരമ വ്യാജ വാർത്തകൾ തിരുത്തി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്തിനിടയിൽ ഒരിക്കൽ പ്രക്ഷേപണം ചെയ്യുന്ന വാർത്ത എങ്ങനെയാണ് മാപ്പെഴുതി തിരിച്ചു പിടിക്കാൻ കഴിയുന്നത്??. .ഒരു വ്യാജ വാർത്ത നിമിഷങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് വൈറസിനേക്കാൾ വേഗതയിൽ സംക്രമിക്കും. അതിനാൽ,മാപ്പ് ഒരു പരിഹാരമേ അല്ല, മാന്യമായി സത്യം മാത്രം പറയാൻ തുടങ്ങുകയാണ് വേണ്ടത്. അത്, മനോരമയുടെ ജനിതക ഘടന അംഗീകരിക്കും എന്ന് തോന്നുന്നുമില്ല. പ്രത്യേകിച്ചും "സ്പിരിറ്റ് ഓഫ് ദി ടൈമിന്റെ" കാലത്ത്.

വ്യാജ വാർത്ത കയ്യോടെ പിടിക്കാൻഇന്ന് സാമൂഹ്യ മാധ്യമങ്ങൾക്ക് കഴിയുന്നു. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളുടെ കണ്ണെത്താത്ത കാലത്തു മനോരമ എഴുതിയ കള്ളവാർത്തകളാൽ ആക്രമിക്കപ്പെട്ട നിരപരാധികൾ എത്രപേരായിരിക്കും."ശക്തമായ ഒരു മാധ്യമ സ്ഥാപനം", നിശബ്ദമാവുകയോ, നിസ്സഹായതയോടെ നിൽക്കുകയോ മാത്രം ചെയ്ത ഇരകൾ എത്രയോ അധികമായിരിക്കും.ഒരു സംഘടന അതിജീവിക്കുന്നതുപോലെ എളുപ്പമാകില്ലല്ലോ ഒരു സാധാരണ മനുഷ്യൻ.വ്യാജ വാർത്തകളുടെ ഒഴുക്കിൽ നല്ലത് പറയാൻ, ശരി മനസ്സിലാക്കാൻ ജഗ്രത മാത്രമാണ് ജനത്തിന് ആയുധം.വ്യാജ വാർത്തകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ നിന്ന് ഇനിയും ഇതൊക്കെ മാത്രം പ്രതീക്ഷിക്കുന്നു.

പത്തനംതിട്ട ജില്ലയില്‍ ഗര്‍ഭിണി ഉള്‍പ്പടെ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ലയില്‍ ഗര്‍ഭിണി ഉള്‍പ്പടെ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബഹിഷ്കരിച്ചു ബഹിഷ്കരിച്ചു ശക്തരാകുവിൻ!; ഏഷ്യാനെറ്റ് ബഹിഷ്കരിത്തില്‍ സിപിഎമ്മിനെ ട്രോളി ജയശങ്കര്‍ബഹിഷ്കരിച്ചു ബഹിഷ്കരിച്ചു ശക്തരാകുവിൻ!; ഏഷ്യാനെറ്റ് ബഹിഷ്കരിത്തില്‍ സിപിഎമ്മിനെ ട്രോളി ജയശങ്കര്‍

English summary
AA Rahim slams manoram news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X