വ്യക്തിപരമായി ഒരു രാഷ്ട്രീയം എനിക്കുണ്ട്, വെളിപ്പെടുത്തേണ്ടതില്ല; ഫഹദ് ഫാസില്‍
ആലപ്പുഴ: ചലച്ചിത്രതാരം ഫഹദ് ഫാസില്‍ വോട്ട് രേഖപ്പെടുത്തി. അച്ഛന്‍ ഫാസിലിനും അനുജന്‍ ഫര്‍ഹാന്‍ ഫാസിലിനും അമ്മ റോസൈനയ്ക്കും ഒപ്പമാണ് ഫഹദ് ആലപ്പുഴയിലെ പോളിങ് ബൂത്തിലെത്തിയത്.
സ്ഥിരമായി വോട്ട് ചെയ്യാറുണ്ടെന്നും അത് നമ്മുടെ അവകാശമാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് വ്യക്തിപരമായ രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ അത് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഫഹദിന്റെ മറുപടി.

മഹേഷിന്റെ പ്രതികാരമാണ് ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രത്തിലാണ് അടുത്തതായി ഫഹദ് അഭിനയിക്കുന്നത്.












Click it and Unblock the Notifications