മാധ്യമപ്രവര്‍ത്തകരോട് മമ്മൂട്ടിയുടെ ഉപദേശം, വോട്ട് ചെയ്യൂ...
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ ഉപദേശിച്ച് നടന്‍ മമ്മൂട്ടി. കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് ഉപദേശം.
ജനാധിപത്യത്തില്‍ പൗരനുള്ള അവകാശമാണ് വോട്ട് ചെയ്യലെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു. പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം, തിരിച്ചറിയല്‍ കാര്‍ഡില്‍ പേര് മാറിയതിനെ തുടര്‍ന്ന് മമ്മൂട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല
രാവിലെ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാനും ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വാപ്പച്ചിയോട് ചര്‍ച്ച ചെയ്തതിന് ശേഷമാണോ വോട്ട് എന്ന ചോദ്യത്തിന് മറുപടിയിലെന്ന് ദുല്‍ഖര്‍പ്രതികരിച്ചു.












Click it and Unblock the Notifications