കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കമാലിയിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നില്‍ ജോസ് തെറ്റയില്‍?

  • By Anwar Sadath
Google Oneindia Malayalam News

അങ്കമാലി: ഇടത് തരംഗത്തിനിടയിലും അങ്കമാലിയില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് നഷ്ടപ്പെടാന്‍ കാരണം ജോസ് തെറ്റയിലാണെന്ന് ആരോപിച്ച് പ്രതിഷേധം. ജനതാദള്‍ പ്രവര്‍ത്തകരാണ് അങ്കമാലി ടൗണില്‍ തെറ്റയിലിനെതിരെ പ്രകടനം നടത്തുകയും, കോലം കത്തിക്കാന്‍ തുനിയുകയും ചെയ്തത്.

കഴിഞ്ഞതവണ ഇവിടെ മത്സരിച്ച് ജയിച്ചത് ജോസ് തെറ്റയില്‍ ആയിരുന്നു. ലൈംഗിക ആരോപണം ഉയര്‍ന്ന വ്യക്തി ആയതിനാല്‍ ഇത്തവണ അദ്ദേഹത്തെ മാറ്റി നിര്‍ത്തി ബെന്നി മൂഞ്ഞേലിയെ മത്സരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇതിനെ തുടക്കത്തില്‍ തന്നെ എതിര്‍ത്ത ജോസ് തെറ്റയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതായാണ് പ്രവര്‍ത്തകരുടെ ആരോപണം.

thettayil

9,000 വോട്ടുകള്‍ക്കാണ് ഇവിടെ കോണ്‍ഗ്രസിലെ റോജി എം.ജോണ്‍ ജയിച്ചു കയറിയത്. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിക്ക പഞ്ചായത്തുകളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാണ് മുന്നിലത്തെിയതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ റോജി എം ജോണ്‍ അട്ടിമറി വിജയം കരസ്ഥമാക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ജോസ് തെറ്റയില്‍ ഭീഷണി മുഴക്കിയിരുന്നു. ഒടുവില്‍ സി.പി.എം ഇടപെട്ടാണ് പ്രശ്‌നത്തില്‍ അയവ് വരുത്തിയത്. ഇതിന് പിന്നാലെ ബെന്നിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തെറ്റയില്‍ മാറി നില്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടായതോടെ തെറ്റയിലിനെതിരെ പാര്‍ട്ടിക്കകത്ത് നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Angamali defeat; Janata Dal workers protects against Jose Thettayil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X