ബിജെപി-സിപിഎം രഹസ്യധാരണയെന്ന് സുധീരന്‍
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രഹസ്യ ധാരണയുണ്ടാക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപള്ളി നടേശന്റെ ബിഡിജെഎസ് പാര്‍ട്ടിയാണ് ഇതില്‍ ഇടനിലക്കാരായി നില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. സിപിഎം ഗീബല്‍സിയന്‍ തന്ത്രമാണ് പയറ്റുന്നത്. ബിജെപിയുമായുള്ള ധാരണ മറച്ചുവെക്കുന്നതിനു വേണ്ടിയാണ് സിപിഎം കോണ്‍ഗ്രസിനു നേരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളം ചോരക്കളമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തില്‍ ബിജെപിയും സിപിഎമ്മും യുഡിഎഫിന്റെ ശത്രുക്കളാണ്. നാദാപുരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ബിജെപിക്കും സിപിഎമ്മിനും തുല്ല്യ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സിപിെം ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബുവിന്റെ വര്‍ഗീയ പ്രസംഗത്തെ അദ്ദേഹം തള്ളി പറഞ്ഞു. അത്തരമൊരു പ്രസംഗം അബു നടത്തരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications