ഭരണം നന്നായില്ലെങ്കില്‍, മേനോന്റെ ഭാര്യ ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യും!!
14 ആം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഓരോ പൗരനും തന്റെ വോട്ടവകാശം വിനിയോഗിയ്ക്കുന്നു. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ ഭാര്യ അദ്ദേഹത്തോട് ഒരു നിബന്ധന വച്ച ശേഷമാണ് ഇന്ന് (മെയ് 16) വോട്ട് ചെയ്യാന്‍ പോയത്. ആ കഥ വളരെ മനോഹരമായി മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പലകാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച ഭാര്യ അവസാനം ഒരു നിബന്ധന വച്ച്, വോട്ട് ചെയ്യാം എന്ന് സമ്മതിച്ചു. അല്പം സസ്‌പെന്‍സോടു കൂടെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. വോട്ട് ചെയ്യുന്ന പൗരന്‍ എന്ന നിലയ്ക്ക് തന്റെ ആവശ്യങ്ങള്‍ ഭര്‍ത്താവായ ബാലചന്ദ്രമേനോന്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്നാണ് ഭാര്യയുടെ ആവശ്യം.

അല്ലാത്ത പക്ഷം ഒരിക്കലും ചെയ്യാത്ത ഒരു കാര്യം ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയാകുമെന്നും മേനോന്റെ ഭാര്യ പറഞ്ഞു. ബാലചന്ദ്ര മേനോനെ രാഷ്ട്രീയത്തിലിറക്കും!! അധികാരത്തില്‍ വരുന്ന മുന്നണി ആരാണെങ്കിലും തന്നെ ഈ ധര്‍മസങ്കടത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് മേനോന്റെ അപേക്ഷ.
മതേതരത്വത്തെപ്പറ്റിയും ഫാസിസത്തെപ്പറ്റിയുമോക്കെയുള്ള ഗീര്‍വാണങ്ങള്‍ അവസാനിപ്പിച്ച്, സാധാരണക്കാരന്റെ വിലയേറിയ വോട്ടു മാനിച്ച സംശുദ്ധവും സുതാര്യവുമായ ഭരണം സാധ്യമാക്കുക. ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ കയറിപ്പറ്റിയ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടിവരും .. ഇല്ല ...എന്നെ ഇറക്കും ...എന്നെ ദയവായി രക്ഷിക്കുക... മേനോന്‍ ഫേസ്ബുക്കില്‍ എഴുതി.












Click it and Unblock the Notifications