ബാലുശ്ശേരിയില്‍ ധര്‍മജന്‍ പിന്നില്‍; എല്‍ഡിഎഫ് മുന്നേറ്റം!
കോഴിക്കോട്: താരമണ്ഡലമായ ബാലുശ്ശേരിയില്‍ യുഡിഎഫിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നിലേക്ക്. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴാണ് ധര്‍മജന്‍ പിന്നിലായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവാണ് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോല്‍ ആദ്യ സൂചനകള്‍ പ്രകാരം 40 വോട്ടുകള്‍ക്കാണ് സച്ചിന്‍ ദേവ് ധര്‍മജനെ പിന്നിലാക്കിയിരിക്കുന്നത്. അതേസമയം വോട്ടെണ്ണല്‍ സമയത്ത് ബാലുശ്ശേരിയില്‍ എത്താനാകാതെ വലയുകയാണ് സ്ഥാനാര്‍ത്ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി. നേപ്പാളില്‍ കുടങ്ങിക്കിടക്കുകയാണ് ധര്‍മജന്‍.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

വോട്ടെണ്ണല്‍ ദിവസം കോഴിക്കോട്ടെത്താന്‍ ശ്രമിച്ചു വരികയായിരുന്നു ധര്‍മജന്‍. ഞായറാഴ്ച കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്റ്ററില്‍ വന്ന ശേഷം റോഡുമാര്‍ഗം ദല്‍ഹിയിലെത്താനാണ് ശ്രമം. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ മിക്ക രാജ്യങ്ങളും റദ്ദ് ചെയ്തത്. ഈ സാഹചര്യത്തിലാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്താന്‍ ശ്രമിച്ചത്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video



Click it and Unblock the Notifications