വോട്ട് ചെയ്ത ശേഷം മതി വിവാഹം; അണിഞ്ഞൊരുങ്ങി വധു ബൂത്തില്‍
കൊച്ചി: ഈ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു ചില കൗതുക കാഴ്ചകളില്‍. എറണാകുളം ജില്ലയിലെ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ ബൂത്തില്‍ വിവാഹ വേഷത്തിലെത്തിയ വധുവായിരുന്നു ആകാഴ്ച.
വിവാഹത്തിന് തൊട്ട് മുമ്പ് വോട്ട് ചെയ്യാന്‍ എത്തിയ ക്രിസ്റ്റി ജോണ്‍ പോളിങ് ബൂത്തില്‍ ആകാംക്ഷ ജനിപ്പിച്ചു. വിരലില്‍ മഷിയും, നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തിയത് ഒരേ ദിവസം.

തിരഞ്ഞെടുപ്പ് ദിവസത്തിലാണ് വിവാഹം എന്ന് അറിഞ്ഞപ്പോള്‍ തന്നെ വോട്ടു ചെയ്ത ശേഷം മതി വിവാഹം എന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.
ആദ്യം തീരുമാനിച്ച വിവാഹ സമയം തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരു മണിക്കൂര്‍ മുന്നോട്ടു നീട്ടിവെച്ചെന്ന് ക്രിസ്റ്റിയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications