എല്‍ഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് കേന്ദ്ര ഐബി റിപ്പോര്‍ട്ട്; പ്രമുഖര്‍ തോല്‍ക്കും
ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ 14 ജില്ലകളിലെയും നിലവിലെ രാഷ്ട്രീയ അന്തരീക്ഷം സൂചിപ്പിക്കുന്നുണ്ട്. പ്രമുഖ മന്ത്രിമാരുടെ വീഴ്ചകള്‍ പ്രവചിക്കുന്നതാണ് ഐബി റിപ്പോര്‍ട്ട്.
എല്‍ഡിഎഫ് 105 മുതല്‍ 115 സീറ്റ് വരെ നേടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രി ശിവകുമാര്‍, കെ സി ജോസഫ്, മന്ത്രി കെ ബാബു, ഷിബു ബേബി ജോണ്‍, എം കെ മുനീര്‍ തുടങ്ങിയവര്‍ തോല്‍ക്കും. അടൂര്‍ പ്രകാശ്, എം വി നികേഷ് കുമാര്‍, ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും, ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. യുഡിഎഫ് എറണാകുളത്തും പത്തനംതിട്ടയിലും കരുത്തുകാട്ടും. മലപ്പുറത്ത് മുസ്ലീംലീഗിന് ഭൂരിപക്ഷം ലഭിക്കുമെങ്കിലും എല്‍ഡിഫ് നില മെച്ചപ്പെടുത്തുമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications