കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തില്‍ ഇത് ദുല്‍ഖറിന്റെ ആദ്യത്തെ വോട്ടാണ്, വാപ്പച്ചിയോട് ചോദിച്ചോ?
കൊച്ചി: കൊച്ചി നഗരത്തിലെ പനമ്പിള്ളി നഗറിലെ പോളിങ് ബൂത്ത് ഒരു സെലിബ്രിട്ടി ഏരിയായി മാറിയിരിയ്ക്കുകയാണ്. യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രാവിലെ തന്നെ വന്ന് ക്യുവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി.
കേരളത്തില്‍ ദുല്‍ഖറിന്റെ ആദ്യത്തെ വോട്ടാണിത്. ചെന്നൈയിലായിരുന്നു ഇതുവരെ ദുല്‍ഖറിന് വോട്ട്. ഈ വര്‍ഷമാണ് ഇങ്ങോട്ട് മാറ്റിയതെന്ന് നടന്‍ പറഞ്ഞു.
വോട്ട് ചെയ്യുക എന്നത് നമ്മുടെ അവസകാശമാണെന്നും അത് ചെയ്യണമെന്നും ദുല്‍ഖര്‍ പറയുന്നു. അച്ഛനൊപ്പം വോട്ട് ചെയ്യുന്ന കാര്യം സംസാരിച്ചോ എന്ന് ചോദിച്ചപ്പോള്‍ 'നോ കമന്റ്‌സ്' എന്നായിരുന്നു മറുപടി.
ഒമ്പത് മണിയോടെ മമ്മൂട്ടി വോട്ട് രേഖപ്പെടുത്താന്‍ പനമ്പിള്ളി നഗറിലെ പോളിങ് ബൂത്തില്‍ എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.