ഇതാണോ 'കുമ്പിടി'; ദേ മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും പിന്നില്‍ ഒരേ ആള്‍
എന്താണ് ട്രോള്‍ ഉണ്ടാക്കാന്‍ പുതിയ വിഷയം എന്ന് നോക്കി നടക്കുകയാണ് ഫേസ്ബുക്കില്‍ ചിലര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില രസകരമായ ട്രോളുകളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിറയുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും വോട്ട് ചെയ്യാന്‍ വന്നതും, വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചതുമൊക്കെ നമ്മള്‍ കണ്ടു. അപ്പോഴാണ് പിന്നില്‍ നില്‍ക്കുന്ന ഒരാള്‍ ട്രോളന്മാരുടെ ശ്രദ്ധയില്‍ പെട്ടത്.

ദുല്‍ഖറാണ് ആദ്യം വോട്ട് ചെയ്യാനെത്തിയത്. അപ്പോള്‍ അദ്ദേഹത്തിന് പിന്നില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഒമ്പത് മണിയോടെ മമ്മൂട്ടി എത്തി. ദേ മമ്മൂട്ടിയ്ക്ക് പിന്നിലും ഇദ്ദഹം നില്‍ക്കുന്നു.
മമ്മൂട്ടിയുടെ ആന്റണി പെരുമ്പാവൂര്‍, രണ്ടിടത്തും കാണുന്ന കുമ്പിടി അങ്ങനെ പല വിശേഷണങ്ങളും ഇദ്ദേഹത്തിന് നല്‍കിക്കഴിഞ്ഞു. ചിലപ്പോള്‍ ഇവരുടെ കുടുംബ സുഹൃത്തായിരിക്കാം.












Click it and Unblock the Notifications