കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് വോട്ട് ചെയ്യുമ്പോള്‍ ഒളിഞ്ഞ് നോക്കിയ സംഭവം,ബൂത്തിലേക്ക് കയറ്റി വിട്ടതെന്തിനെന്ന് ജി സുധാകരൻ

  • By Akhila
Google Oneindia Malayalam News

അമ്പലമ്പുഴ: വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നതിനിടെ ജി സുധാകരന്‍ ഒളിഞ്ഞ് നോക്കിയ സംഭവം ചര്‍ച്ചയായിരുന്നു. സുധാകരന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജി സുധാകരന്‍. താന്‍ ഒരിക്കലും ചട്ടം ലംഘിച്ചിട്ടില്ലെന്നും വീഴച വരുത്തിയത് പോലീസാണെന്നും സുധാകരന്‍ പറഞ്ഞു.

<strong>വിഎസ് വോട്ട് ചെയ്യുമ്പോള്‍ സുധാകരന്‍ എത്തിനോക്കി? എന്താ സംഗതി...</strong>വിഎസ് വോട്ട് ചെയ്യുമ്പോള്‍ സുധാകരന്‍ എത്തിനോക്കി? എന്താ സംഗതി...

വിഎസ് വോട്ട് ചെയ്യുമ്പോള്‍ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ഭാര്യ വോട്ട് ചെയ്തപ്പോഴും ജി സുധാകരന്‍ എത്തി നോക്കിയെന്നാണ് പറഞ്ഞത്. എന്തായാലും സംഭവത്തില്‍ സുധാകരന്‍ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. വിഎസ് വോട്ട് ചെയ്തപ്പോള്‍ താന്‍ ഒളിഞ്ഞ് നോക്കിയതല്ല. വിഎസിനും തനിക്കുമിടയില്‍ ഒരു ആത്മബന്ധമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

വിഎസിന്റെ വോട്ട്

വിഎസിന്റെ വോട്ട്

വിഎസ് പാലക്കാട് നിന്നും ഇവിടെ എത്തിയത് തനിക്ക് വോട്ട് ചെയ്യാനാണ്.

വീഴച വരുത്തിയത് പോലീസുകാര്‍

വീഴച വരുത്തിയത് പോലീസുകാര്‍

താനല്ല ചട്ടം ലംഘിച്ചത്. പോലീസുകാരാണ് വീഴച വരുത്തിയതെന്നും സുധാകരന്‍ കൂട്ടി ചേര്‍ത്തു.

പോളിങ് ബൂത്തിലേക്ക് കയറ്റി വിടരുത്

പോളിങ് ബൂത്തിലേക്ക് കയറ്റി വിടരുത്

പരിധിയില്‍ കവിഞ്ഞ് ആളുകളെ പോളിങ് ബൂത്തിലേക്ക് കടത്തി വിടാതെ പോലീസുകാര്‍ ശ്രദ്ധിക്കണമായിരുന്നു.

തെറ്റ് ചെയ്തിട്ടില്ല

തെറ്റ് ചെയ്തിട്ടില്ല

ഒരു തെറ്റും ചെയ്യാതെ എന്നെ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വിഎസ് വോട്ട് ചെയ്യുമ്പോള്‍ മാത്രമല്ല

വിഎസ് വോട്ട് ചെയ്യുമ്പോള്‍ മാത്രമല്ല

വിഎസ് വോട്ട് ചെയ്യുമ്പോള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ വോട്ട് ചെയ്യുമ്പോഴും ജി സുധാകരന്‍ ഒളിഞ്ഞ് നോക്കിയെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

English summary
G Sudhakaran explanation about VS vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X