കായംകുളത്ത് അരിത ബാബുവിന്റെ അപ്രതീക്ഷിത കുതിപ്പ്
കായംകുളത്ത് അട്ടിമറി സാധ്യതയുയര്‍ത്തി അരിത ബാബു. എക്‌സിറ്റ് പോളുകളെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്ക് അനുകൂലമായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിലെല്ലാം പ്രതിഭ തന്നെയായിരുന്നു മുന്നിട്ടു നിന്നിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലെ സൂചനകള്‍ പുറത്ത് വരുമ്പോള്‍ പ്രതിഭയുടെ ലീഡ് നില കുറച്ചു കൊണ്ട് അരിത മുന്നേറുകയാണ്.
ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അരിത ബാബു എന്ന യുവ സ്ഥാനാര്‍ത്ഥി 159 വോട്ടുകളുടെ ലീഡുമായി കായംകുളത്ത് അപ്രതീക്ഷിത കുതിപ്പ് നടത്തിയിരിക്കുകയാണ്. കായംകുളത്ത് പ്രതിഭയ്‌ക്കെതിരെ മുന്നണിക്കുള്ളില്‍ തന്നെയുണ്ടായിരുന്ന എതിര്‍ ശബ്ദങ്ങള്‍ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം വടകരയില്‍ കെകെ രമയും ലീഡ് ചെയ്യുന്നുണ്ട്. തൃശ്ശൂരില്‍ വീണ്ടും സുരേഷ് ഗോപി മുന്നോട്ട് വരികയാണ്. എന്നാല്‍ കേരളത്തില്‍ ഇടത് തരംഗമെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. നിലവിലെ സൂചനകള്‍ പ്രകാരം 92 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 45 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എന്നാല്‍ എന്‍ഡിഎ മൂന്നിടത്താണ് മുന്നിട്ട് നില്‍ക്കുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ
Recommended Video













Click it and Unblock the Notifications