മന്ത്രിമാരുടെ കൂട്ടതോല്‍വി ഇടതിന് സ്വപ്നം കാണാൻ മാത്രം, എക്‌സിറ്റ് പോളുകള്‍ സത്യം പറയില്ല
മന്ത്രിമാരുടെ കൂട്ടത്തോല്‍വി ഉണ്ടാകുമെന്ന പ്രവചനങ്ങള്‍ ഇടതു മുന്നണിയ്ക്ക് സ്വപ്‌നം കാണാന്‍ മാത്രമാണെന്ന് മന്ത്രിയും ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെഎസി ജോസഫ്. കേരളത്തിലെ മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി സംഭവിക്കാന്‍ പോകുന്നുവെന്ന് ആക്‌സിസ് ഇന്ത്യ-ടുഡേയാണ് പ്രവചിച്ചത്.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 78 സീറ്റ് നേടി യുഡിഎഫ് തിരിച്ച് അധികാരത്തില്‍ വരുമെന്നും കെസി ജോസഫ് പറഞ്ഞു. കെഎം മാണി, കെ ബാബു, എംകെ മുനീര്‍, കെപി മോഹനന്‍ എന്നിവര്‍ പരാജയപ്പെടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറഞ്ഞത്.

ബാര്‍ കോഴ ആരോപണത്തില്‍ രാജി വച്ച മുന്‍ മന്ത്രി കെഎം മാണി പാലായില്‍ തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ ബാബുവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തൃപ്പൂണിത്തറയില്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍.
മന്ത്രി എംകെ മുനീര്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലും കൃഷി മന്ത്രിയും ജെഡിയു നേതാവുമായ കെപി മോഹനന്‍ കൂത്തുപറമ്പില്‍ പരാജയപ്പെടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാായല്‍ യുഡഎഫിന് വന്‍ തിരിച്ചടിയാകുമെന്നും സംശയമില്ല.












Click it and Unblock the Notifications