ആലപ്പുഴ തോമസ് ഐസക്കിന് തന്നെ
ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ തോമസ് ഐസക് തന്നെ വിജയം നേടി. 31032 വോട്ടുകള്‍ക്കാണ് തോമസ് ഐസക്ക് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ. ലാലി വിന്‍സെന്റിനെ തോത്പിച്ചത്. ഐസക്ക് 83211 വോട്ടുകളും ലാലി 52179 വോട്ടുകളുമാണ് നേടിയത്.

ആലപ്പുഴയില്‍ നിലവിലെ എം എല്‍ എ ആയ തോമസ് ഐസക്കിന്റെ വിജയം ഉറപ്പിച്ചതായിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75,857 വോട്ട് നേടിയ തോമസ് ഐസക്ക്, എതിര്‍ സ്ഥാനാര്‍ത്ഥി അഡ്വ. പിജെ മാത്യുവിനെ 16342 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരുന്നു ആലപ്പുഴയില്‍ മുന്‍തൂക്കം. 7702 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെസി വേണുഗോപാല്‍ ഇവിടെ വിജയിച്ചത്. 75,398 വോട്ടുകളാണ് സിപിഐഎമ്മിന് വേണ്ടി മത്സരിച്ച സിബി ചന്ദ്രബാബു നേടിയത്.












Click it and Unblock the Notifications