ആലത്തൂരില്‍ കെ ഡി പ്രസേനന്‍; എല്‍ഡിഎഫിന് 36060 വോട്ടിന്റെ ലീഡ്
പാലക്കാട്: ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഡി പ്രസേനനാണ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി അഡ്വ. കുശലകുമാറിനെ പരാജയപ്പെടുത്തി 36060 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി എം പി ശ്രീകുമാറാണ് മൂന്നാമതെത്തിയത്.

2008ലെ നിയമസഭാ പുനര്‍നിര്‍ണ്ണയത്തോടെ കുഴല്‍മന്ദവും ആലത്തൂരും കൂട്ടി യോജിപ്പിച്ച് ഉണ്ടായ മണ്ഡലമാണ് ആലത്തൂര്‍. എല്‍ഡിഎഫ് യുഡിഎഫ് പോര് ശക്തമായ ആലത്തൂരില്‍ എല്‍ഡിഎഫിന്റെ വിജയം നിര്‍ണ്ണായകമാണ്.












Click it and Unblock the Notifications