അരുവിക്കരയുടെ നാഥനായി വീണ്ടും ശബരീനാഥന്‍
തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന് ഉജ്ജ്വല വിജയം. 21314 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സിറ്റിങ് എംഎല്‍എയാണ് ശബരീനാഥന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എ റഷീദിനെയാണ് ശബരീനാഥ് പരാജയപ്പെടുത്തിയത്.
മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ ഡോ. എംടി സുലേഖയുടെയും മകനാണ് സിറ്റിങ് എംഎല്‍എ കൂടിയായ കെഎസ് ശബരീനാഥന്‍. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചല്‍, പൂവ്വച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന നിയമസഭാ മണ്ഡലമാണ് അരുവിക്കര.

സ്പീകര്‍ ജി കാര്‍ത്തികേയന്റെ സ്ഥിരം മണ്ഡലമായിരുന്ന ആര്യനാട് 2008ലെ പിനര്‍ നിര്‍ണ്ണയത്തില്‍ അരുവിക്കര മണ്ഡലമായി മാറുകയായിരുന്നു. അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മരത്തിനു ശേഷം അദ്ദേഹത്തിന്റെ മകനായ മികച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കുകയായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശബരീനാഥന്‍ വിജയിച്ചത്.
2011ല്‍ ബിജെപിക്ക് ഇവിടെ 6.61% വരെ വോട്ട് ലഭിച്ചിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഒ രാജഗോപാലനിലൂടെ മികച്ച നേട്ടം ഉണ്ടാക്കുകയായിരുന്നു. 2015 ലെ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് 46,320 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് 34145 വോട്ടുകളുമാണ് കിട്ടിയിരുന്നത്.












Click it and Unblock the Notifications