അഴീക്കോട് യുഡിഎഫിന്; നികേഷ് കുമാറിന് പരാജയം
കണ്ണൂര്‍: അഴീക്കോട് മണ്ഡലം യുഡിഎഫിന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനെതിരെ 2057 വോട്ടുകളുടെ ലീഡോടെയാണ് കെ എം ഷാജി അഴീക്കോട് മണ്ഡലം സ്വന്തമാക്കിയത്. കെ എം ഷാജി 172205 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫിന്റെ നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎയക്ക് വേണ്ടി മത്സരിച്ചത് ബിജെപി നേതാവ് അഡ്വക്കറ്റ് എ വി കേശവന്‍ മൂന്നാം സ്ഥാനത്തെത്തി. കേരളം ഉറ്റുനോക്കിയ പോരാട്ടാത്തിനാണ് ഇതോടെ അന്ത്യമായിട്ടുള്ളത്.
മുസ്ലിം ലീഗില്‍ നിന്ന് യുഡിഎഫിന് വേണ്ടി ഗോദയിലിറങ്ങിയ കെ എം ഷാജിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയി. സിപിഎം സ്ഥാനാര്‍ത്ഥിയായ പി പ്രകാശന്‍ മാസ്റ്റര്‍ക്കെതിരെ 493 വോട്ടുകളുടെ വ്യത്യാസത്തില്‍ 55077 വോട്ടുനേടിയായിരുന്നു ഷാജിയുടെ വിജയം. 7540 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച എം കെ ശശീന്ദ്രന് നേടിയത്. സിഎംപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ നാണുവിനെതിരെ 62,768 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രകാശന്‍ മാസ്റ്റര്‍ വിജയമുറപ്പിച്ചത്.

1977ല്‍ മണ്ഡലം രൂപീകരിച്ച കാലം മുതല്‍ എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലത്തെ യുഡിഎഫ് സ്വന്തമാക്കിയത് സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് പോയ എം വി രാഘാവനെ ഉപയോഗിച്ചാണ്. 2011ല്‍ നഷ്ടമായ സീറ്റ് എം വി രാഘവന്റെ മകനെ ഉപയോഗിച്ച് തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമത്തിനാണ് ഇതോടെ തിരിച്ചടിയായിട്ടുള്ളത്.












Click it and Unblock the Notifications