എറണാകുളത്ത് ഹൈബി ഈഡന് വീണ്ടും ജയം
എറണാകുളം: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് വിജയം. 21949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി അഡ്വ. എം അനില്‍ കുമാറിനെ ഹൈബി ഈഡൻ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ തന്നെയാണ് എറണാകുളത്ത് ജയിച്ചത്. 32,437 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. സെബാസ്റ്റിന്‍ പോളായിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി.

മുന്‍ എംപിയും എംഎല്‍എയുമായ ജോര്‍ജ് ഈഡന്റെ മകനാണ് ഹൈബി ഈഡന്‍. കെഎസ് യു ജനറല്‍ സെക്രട്ടറി, എന്‍എസ് യുഐ പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications