ഇടുക്കി റോഷി നിലനിര്‍ത്തി
ഇടുക്കി: ഇടുക്കിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന് 9333 വോട്ടുകളുടെ വിജയം. 60556 വോട്ടു നേടിയ റോഷി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ തറപറ്റിച്ചു. 51223 വോട്ടുകളാണ് ഫ്രാന്‍സിസിന് നേടാന്‍ കഴിഞ്ഞത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരി വിജയന്‍ 28097 വോട്ടുകള്‍ നേടി.

2001 ല്‍ 47092 വോട്ടും 2006 ല്‍ 61883 വോട്ടും നേടിയ റോഷി 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15806 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇടുക്കിയെ സംബന്ധിച്ച് ഒന്നരപ്പതിറ്റാണ്ട് കാലത്തെ യുഡിഎഫ് ഭരണം എല്‍ഡിഎഫിലേക്ക് മാറുന്നു എന്നത് ഒരു ചരിത്രമാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇടുക്കിയില്‍ കത്തിപ്പിടിച്ച കാലത്ത് സമരരംഗത്ത് സജീവമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജ്. ഏറെക്കാലം പിജെ ജോസഫ് പക്ഷത്തെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഫ്രാന്‍സിസ് കഴിഞ്ഞ മാസമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപവത്ക്കരിച്ച് ഇടതുമുന്നണിയിലെത്തിയത്.












Click it and Unblock the Notifications