ഇരിങ്ങാലക്കുടയില്‍ ഉണ്ണിയാടനെ പരാജയപ്പെടുത്തി എല്‍ഡിഎഫിന്റെ കെ യു അരുണന്‍
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ഡിഎഫിന് മികച്ച വിജയം. മൂന്ന് തവണ ഇരിങ്ങാലക്കുടയില്‍ മത്സരിച്ച് വിജയിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ഉണ്ണിയാടനെ 2711 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച പ്രൊഫസര്‍ കെ യു അരുണന്‍ (സിപിഎം) വിജയിച്ചത്. തോമസ് ഉണ്ണിയാടന്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച സന്തോഷ് ചെറാക്കുളം മൂന്നാം സ്ഥാനത്തുമാണുള്ളത്.

കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയം സമ്മാനിച്ച ഉണ്ണിയാടന്‍ എല്‍ഡിഎഫിന്റെ കെ ആര്‍ വിജയക്കെതിരെ 12,404 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ കെ സി വേണു മാസ്റ്ററായിരുന്നു മൂന്നാമതെത്തിയത്.












Click it and Unblock the Notifications