കളമശ്ശേരിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി വികെ ഇബ്രാഹിംകുഞ്ഞിന് വീണ്ടും ജയം
എറണാകുളം: കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പൊതുമരാമത്ത് മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിന് വീണ്ടും ജയം. എതിര്‍ സ്ഥാനാര്‍ത്ഥി എഎം യൂസഫിനെയാണ് ഇബ്രാഹിംകുഞ്ഞ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും യുഎഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ഇബ്രാംഹീം കുഞ്ഞ് തന്നെയായിരുന്നു കളമശ്ശേരിയില്‍ വിജയിച്ചത്. 7789 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്നത്തെ വിജയം. കെ ചന്ദ്രന്‍ പിള്ളയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

യൂത്ത് ലീഗ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. എഫ്.ഐ.ടി ചെയര്‍മാനായിരുന്നു. 2005 സാമൂഹിക ക്ഷേമ മന്ത്രിയായി. 2001ല്‍ മട്ടാഞ്ചേരിയില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് സെക്രട്ടറിയേറ്റ് അംഗമാണ്.












Click it and Unblock the Notifications