യുഡിഎഫ് കോട്ട തകര്‍ത്ത് കല്പറ്റയില്‍ സികെ ശശീന്ദ്രന് വിജയം
കല്പറ്റ: ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന കല്പറ്റ നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി സികെ ശശീന്ദ്രന് വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി ജെഡിയു സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിനെ വയനാടിന്റെ സ്വന്തം ശശിയേട്ടന്‍ തോല്‍പ്പിച്ചത്.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാതൃകയായ സികെ ശശീന്ദ്രന്റെ വിജയം പ്രതീക്ഷിച്ചിരുന്നതാണ്. പൊതുവെ കല്പറ്റ യുഡിഎഫ് മണ്ഡലമെന്നാണ് അറിയപ്പെടുന്നത്. 1977 മുതല്‍ 2011 വരെയുള്ള ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ യുഡിഎഫ് ജയിച്ചിട്ടുണ്ട്. എസ് ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

ശ്രേയാംസ് കുമാര്‍ ഇത്തവണ യുഡിഎഫിന് വേണ്ടി ജെഡിയു സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. 53, 383 വോട്ടുകളാണ് അന്ന് യുഎഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications