കൊച്ചിയില്‍ ഡോമനിക് പ്രസന്റേഷൻ തോറ്റു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെജെ മാക്‌സിയ്ക്ക് വിജയം
കൊച്ചി: കൊച്ചിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെജെ മാക്സി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ഡോമനിക് പ്രസന്റേഷനെയാണ് കെജെ മാക്സി പരാജയപ്പെടുത്തിയത്. പ്രവീണ്‍ ദാമോദര പ്രഭുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോമനിക് പ്രസന്റേഷനാണ് കൊച്ചിയില്‍ ജയിച്ചത്. 16,503 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡോമനിക് കൊച്ചിയിലെ വിജയം.

എസ്എഫ്‌ഐയിലൂടെയാണ് കെജെ മാക്‌സി രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഐടിയു ജില്ലാ കമ്മിറ്റിയംഗവും സിപിഎം കൊച്ച ഏരിയാ കമ്മിറ്റിയംഗവുമാണ്. 10 വര്‍ഷം മുമ്പ് തോപ്പുംപടിയില്‍ നിന്ന് നഗരസഭാ കൗണ്‍സിലറായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications