കൊടുവള്ളിയില്‍ റസാഖ് പോരാട്ടത്തില്‍ എല്‍ ഡി എഫിനു വിജയം
കൊടുവള്ളി: കൊടുവളളി നിയോജക മണ്ഡലം കാത്തിരുന്ന രണ്ടു റസാഖുമാരുടെ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിനു വിജയം.61033 വോട്ടുകളാണ് കാരാട്ട് റസാഖിന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി എഎം റസാഖിനെയാണ് പരാജയപ്പെടുത്തിയത്.
മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം എ റസാഖിനു ലഭിച്ചത് 60460 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥിയും ഡോക്യുമെന്ററി സിനിമാ സംവിധായകനുമായ അലി അക്ബറിന് 112 വോട്ടുകള്‍ ലഭിച്ചു. പൊതുവെ യുഡിഎഫ് സ്വാധീനമുളള കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ വിജയം തിരിച്ചടിയായി.

മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായിരിക്കെ ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനം രാജിവെച്ചാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കാരാട്ട് റസാഖ് രംഗത്തെത്തിയത്. അണികള്‍ക്കിടയില്‍ നല്ല സ്വാധീനമുളള വ്യവസായിയുമാണ് ഇദ്ദേഹം.
തുടക്കം മുതലേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രശ്‌നങ്ങള്‍ മണ്ഡലത്തിന് തലവേദനയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീലീഗിലെ വിഎം ഉമ്മര്‍ ആണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. സിപിഎമ്മിലെ എം മെഹബൂബിനെ 16552 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മര്‍ പരാജയപ്പെടുത്തിയത്. ബിജെപി യ്ക്ക് ഈ മണ്ഡലത്തില്‍ 6519 വോട്ടുകള്‍ ലഭിച്ചിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യു ഡി എഫിനെയിരുന്നു ഭൂരിപക്ഷം.












Click it and Unblock the Notifications