കോട്ടയം യുഡിഎഫ് നേടി; തിരുവഞ്ചൂര്‍ ഹാപ്പി
കോട്ടയം: കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 63667 വോട്ടുകളോടെ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ അഡ്വ റെജി സക്കറിയയെ 30147 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എംഎസ് കരുണാകരന്‍ 10304 വോട്ടുകള്‍ നേടി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന കോട്ടയം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 711 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എതിര്‍ സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനെ പരാജയപ്പെടുത്തിയത്. 2006 ല്‍ വിഎന്‍ വാസവന്‍ ജയിച്ചത് വെറും 482 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.

എന്നാല്‍ ഇത്തവണയാകട്ടെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂര്‍ വിജയം ഉറപ്പിച്ചിരിയ്ക്കുന്നത്. സോളാറോ മറ്റ് വിവദങ്ങളോ ഒന്നും തന്നെ തിരുവഞ്ചൂരിനെ തൊട്ടിട്ടില്ലെന്ന് ഈ ഫലത്തില്‍ നിന്നും വ്യക്തം. തുടക്കം മുതല്‍ തിരുവഞ്ചൂര്‍ ലീഡ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മാണി ഗ്രൂപ്പിനായിരുന്നു മുന്‍തൂക്കം. 46901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസ് കെ മാണി അഡ്വ. മാത്യു ടി തോമസിനെ തോല്‍പിച്ചത്.












Click it and Unblock the Notifications