മണലൂര്‍ എല്‍ഡിഎഫിന്; സാന്നിദ്ധ്യമുറപ്പിച്ച് മുരളി പെരുനെല്ലി
തൃശ്ശൂര്‍: മണലൂരില്‍ എല്‍ഡിഎഫിന് മികച്ച വിജയം. 70422 വോട്ട് നേടിയ മുരളി പെരുനെല്ലി 19325 വോട്ടിന്റെ ഭൂരിപക്ഷം നേടി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മുരളി പെരുനെല്ലി യുഡിഎഫിന്റെ ഒ അബ്ദുറഹിമാന്‍ കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച എ എന്‍ രാധാകൃഷ്ണനാണ് മൂന്നാമതെത്തിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് ഐയുടെ പി എ മാധവനാണ് ജയിച്ചത്. സിപിഎമ്മിന്റെ ബേബി ജോണിനെതിരെ 481 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു വിജയം. ബിജെപി സ്ഥാനാര്‍ത്ഥി പി എം ഗോപിനാഥനാണ് മൂന്നാമതെത്തിയത്.












Click it and Unblock the Notifications