മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മിയെ തോല്‍പ്പിച്ച് ഒആര്‍ കേളുവിന് തകര്‍പ്പന്‍ ജയം
മാനന്തവാടി:സിപിഎം സ്ഥാനാര്‍ത്ഥിയായ ഒആര്‍ കേളുവിന് തകര്‍പ്പന്‍ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി മന്ത്രി പികെ ജയലക്ഷ്മിയെയാണ് ഒആര്‍ കേളു തോല്‍പ്പിച്ചത്. കെ മോഹന്‍ദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഏറ്റവും വലിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു മാനന്തവാടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ജയലക്ഷ്മിയാണ് മാനന്തവാടിയില്‍ വിജയിച്ചത്. 166823 വോട്ടുകള്‍ നേടിയാണ് ജയലക്ഷ്മി അന്ന് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയായ കുഞ്ഞാരാമനെയാണ് ജയലക്ഷ്മി പരാജയപ്പെടുത്തിയത്. 12,734 വോട്ടുകളായിരുന്നു ഭൂരിപക്ഷം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്കായിരുന്നു മുന്‍തൂക്കം. 56,285 വോട്ടുകളാണ് സിപിഐയുടെ അന്നത്തെ ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എംഐ ഷാനവാസിന് 47,619 വോട്ടുകളാണ് ലഭിച്ചത്.












Click it and Unblock the Notifications