നെന്മാറയില്‍ എല്‍ഡിഎഫ്; കെ ബാബുവിന് 7408 വോട്ടുകളുടെ ഭൂരിപക്ഷം
പാലക്കാട്: നെന്മാറ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു (സിപിഎം)ജയിച്ചു. 7408 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കെ ബാബു 66316 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി എവി ഗോപിനാഥ് 58908 വോട്ടുകളും നേടി.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി 64,169 വോട്ടുനേടിയ വി ചെന്താമരാക്ഷനാണ് വിജയിച്ചത്. സിഎംപി സ്ഥാനാര്‍ത്ഥി എംവി രാഘവനെതിരെ 8694 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഇത്തവണ മത്സരിച്ച ബിജെപിയുടെ എന്‍ ശിവരാജനാണ് കഴിഞ്ഞ തവണ 9123 വോട്ടുകള്‍ നേടി മൂന്നാമതെത്തിയത്.












Click it and Unblock the Notifications