ഒറ്റപ്പാലം ഇടത്തോട്ട് തന്നെ, പി ഉണ്ണിക്ക് മികച്ച വിജയം
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ഉണ്ണിയ്ക്ക് വിജയം. 63069 വോട്ടുകള്‍ നേടിയ ഉണ്ണി 16088 വോട്ടിന്റെ ഭൂരിപക്ഷം നേടി. യി ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 51073 വോട്ടുകളാണ് ലഭിച്ചത്.

13,203 വോട്ടുകളുടെ പൂരിപക്ഷത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിച്ച എല്‍ ഡി എഫ് ഇത്തവണയും വിജയം ആവർത്തിച്ചു. എം ഹംസയാണ് 2011 ല്‍ ഒറ്റപ്പാലത്ത് മത്സരിച്ച് ജയിച്ചത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടിയ്ക്കായിരുന്നു ഒറ്റപ്പാലത്ത് മുന്‍തൂക്കം. 19,579 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംബി രാജേഷ് വിജയിച്ചത്.












Click it and Unblock the Notifications